ശബരിമല സ്വർണ്ണക്കൊള്ളയില്‍ തുടർ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ വിശദ പരിശോധന നടത്തും. രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ തുടർ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ വിശദ പരിശോധന നടത്തും. തുടർന്ന് നാളെ രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വി.എസ്.എസ്.സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമ്പരിപ്പിക്കുന്ന കണ്ടെത്തലിലേക്ക് കോടതി എത്തിയത്. കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാചിവാഹന കൈമാറ്റവും പി.എസ് പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രക്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപതി കൂട്ടുന്നതാണ് ഇന്ന് എസ്.ഐടി കോടതിയിൽ നൽകിയ ശാസ്ത്രീയ പരിശോധന റിപ്പോർട്ട്. പോറ്റിയും സംഘവും സ്വർണംപൂശി തിരിച്ചെത്തിച്ച പാളികൾ യഥാർത്ഥ പാളികളല്ല എന്ന മുൻകാല സംശയം ബലപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കി. വി.എസ്.എസ്.സിയിൽ നിന്ന് ലഭിച്ച ശാസ്ത്രീയ പരിശോധന റിപ്പോർട്ടിലെ സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കാൻ എസ്.ഐ.ടിയ്ക്ക് കോടതി നിർർദ്ദേശം നൽകി. ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ധരുടെയും സേവനം ഉപയോഗി്ക്കാം.

നാളെ സന്നിധാത്തെത്തി വാതിലുകളുടെ തെളിവെടുക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനും കോടതി അനുമതി നൽകി. ആസൂത്രിതവും സംഘടിതവുമായ ഇടപെടലുകൾ നടന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകുമെന്ന സൂചനയും എസ്.ഐടി റിപ്പോർട്ടിലുണ്ട്. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര നിർമ്മാണവും വാചിവാഹന കൈമാറ്റവും എസ്.ഐടി കോടതിയെ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി ദേവസ്വം താൽപ്പര്യ പ്രകാരം ഭരണസമിതി നടത്തിയ പ്രവൃത്തിയെന്ന് തോന്നുമെങ്കിലും ക്ഷേത്ര സ്വത്തുക്കളുടെ ദുരുപയോഗം നടന്നതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം വിശദഗമായ അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം 2025 ൽ പി.എസ് പ്രശാന്തിന്‍റെ ഭരണസമിതി നടത്തിയ ഇടപാടുകളും അന്വേശിക്കാൻ കോടതി നിർദ്ദേശിച്ചതോടെ കൂതുൽ പ്രതികളും ചോദ്യം ചെയ്യലുമുണ്ടാകുമെന്ന് ഉറപ്പായി.

YouTube video player