
ദില്ലി: വിജയ്മല്യക്ക് പിന്നാലെ രാജ്യത്ത് വീണ്ടുമൊരു ബാങ്ക് തട്ടിപ്പ്. ഗുജറാത്തിലെ മരുന്ന് കമ്പനി ഉടമയായ നിതിൻ ശന്ദേശാരയാണ് ബാങ്കില്‍ നിന്നും 50,000കോടി രുപയുടെ തട്ടിപ്പ് നടത്തിയത്. ഗുജറാത്തിലെ വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിംഗ് ബയോടെകിന്റെ ഡയറക്ടര്‍ന്മാരിൽ ഒരാളാണ് ശന്ദേശാര. ആന്ധ്രാബാങ്കില്‍ നിന്ന് 50,000 കോടി രൂപ കമ്പനി വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം.
നിതിൻ കഴിഞ്ഞ മാസം ദുബായിയിൽ വെച്ച് അറസ്റ്റിലായെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇയാൾ നൈജീരിയയിലേക്ക് കടന്നു കളഞ്ഞുവെന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും വ്യക്തമാക്കി. നിതിൻ യുഎഇയിൽ അറസ്റ്റിലായതായി ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇയാളും കുടുംബവും നൈജീരിയിയിലേക്ക് കടന്ന് കളഞ്ഞതായാണ് തങ്ങൾക്ക് ലഭ്യമായ വിവരമെന്നും അന്വേഷണ ഉദ്യേഗസ്ഥർ വ്യക്തമാക്കി. ഇതേ തുടർന്ന് നിതിന്റെ സഹോദരനും കുടുംബവും ഒളിവിലാണെന്നും അവർ കൂട്ടിചേർത്തു.
സ്റ്റെർലിംഗ് ബയോടെക്കിന്റെ മറ്റ് ഡയറക്ടർമ്മാരായ നിതിൻ ചേതൻ സന്ദേശാര, ദീപ്തി ചേതന്‍ സന്ദേശാര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, നിതിന്‍ ജയന്തിലാല്‍ സന്ദേശാര, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ട് ഹേമന്ത് ഹാതി, ആന്ധ്രാബാങ്കിന്റെ മുന്‍ ഡയറക്ടര്‍ അനുപ് ഗാര്‍ഗ് തുടങ്ങിയവര്‍ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതടക്കം 5383 കോടി രൂപയുടെ നഷ്ട്ടമാണ് ബാങ്കിന് വന്നിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിതിനെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam