
തിരുവനന്തപുരം: പൊലീസിനകത്ത് 5000 ക്രിമിനലുകളുണ്ടെന്ന് മന്ത്രി ജി സുധാകരൻ. രമേശ് ചെന്നിത്തല ആ റിപ്പോർട്ട് വാങ്ങി മിണ്ടാതെ വച്ചു. കുറ്റകൃത്യം ചെയ്ത് ശീലിച്ച ഐജിമാർ വരെയുണ്ട് ഈ പട്ടികയിൽ. അവരെല്ലാം പത്തിമടക്കിയിട്ടുണ്ടെന്നും ഇവരെയെല്ലാം തിരുത്തി എടുക്കുകയാണ് എളുപ്പമെന്നും സുധാകരന്‍ പറഞ്ഞു.
ഈ സംവിധാനത്തെയാണ് മുഖ്യമന്ത്രി പുതുക്കിപ്പണിയാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പൊലീസ് ഓഫീസർമാരെ വ്യക്തിപരമായി വിളിക്കാറില്ല. സ്വന്തം രാഷ്ട്രീയ താൽപര്യം പൊലീസിലൂടെ നടപ്പാക്കാൻ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അനുമോദിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ മാധ്യമങ്ങൾ കല്ലെറിയുകയാണ്. ഏതെങ്കിലും പൊലീസുകാരൻ ചെയ്ത കുറ്റത്തിന് സർക്കാരിന് വിമർശിക്കുന്നതിന് പകരം കുറ്റം ചെയ്തയാളെയാണ് പിടിക്കേണ്ടത്. അതുകൊണ്ട് സർക്കാരിന് ഒരു ദോഷവും ഉണ്ടാവില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam