തിരുവനന്തപുരത്ത് 52കാരനെ തല്ലിക്കൊന്നു; മൂന്നുപേര്‍ കസ്റ്റഡിയില്‍

Published : Nov 12, 2018, 02:33 PM ISTUpdated : Nov 12, 2018, 06:35 PM IST
തിരുവനന്തപുരത്ത് 52കാരനെ തല്ലിക്കൊന്നു; മൂന്നുപേര്‍ കസ്റ്റഡിയില്‍

Synopsis

തിരുവനന്തപുരം കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്.

തിരുവനന്തപുരം: കൊച്ചുവേളിയില്‍ 52കാരനെ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പൻ എന്ന എറിക്കാണ് മര്‍ദനമേറ്റ് മരിച്ചത്. പ്രതികളില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്ന് ശംഖുമുഖം അസിസ്റ്റൻറ് കമ്മിഷണര്‍ അറിയിച്ചു. 

നാട്ടുകാരില്‍ ചിലരുമായി നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനു പിന്നാലെ എറിക്കിനെ തല്ലാനായി എത്തിയവരുമായുള്ള പിടിവലിക്കിടെ പ്രതികളിലൊരാളുടെ അമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് രാത്രിയില്‍ വീണ്ടുമെത്തിയ സംഘം എറിക്കിനെ കടല്‍തീരത്ത് കൊണ്ടുപോയി മര്‍ദിച്ച ശേഷം വീട്ടില്‍ കൊണ്ടു കിടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാവിലെയാണ് എറിക്കിനെ മരിച്ചനിലയില്‍ ബന്ധുക്കൾ കണ്ടത്. ദേഹമാസകലം മര്‍ദനമേറ്റതിന്‍റെ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. 

പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 5 പേര്‍ പ്രതികളായി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൂരെയെങ്ങോ ജോലിക്ക് പോയെന്ന് കരുതി അമ്മ കാത്തിരുന്നു; ഒരാഴ്‌ചയ്ക്ക് ശേഷം നാട്ടിലെ കവുങ്ങിൻതോപ്പിൽ മകൻ്റെ മൃതദേഹം കണ്ടെത്തി
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയം; ആഴക്കടലിൽ മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുങ്ങുന്നു, കേരളത്തിൽ മീൻ കിട്ടാതെയാകുമോ? ആശങ്ക!