
ദില്ലി; രാഹുൽ ഗാന്ധിക്ക് ഇന്ന് 55 ആം പിറന്നാൾ. രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ദില്ലി തൽകത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാൻ കഴിയും. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ തൊഴിൽമേള സങ്കടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നിരവധി തവണ വിഷയം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാകാത്ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിവസം മേള സംഘടിപ്പിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam