പഞ്ചവാദ്യത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും അമ്പലപ്പുഴയുടെ വിജയതാളം

Published : Dec 07, 2018, 09:02 PM ISTUpdated : Dec 07, 2018, 09:06 PM IST
പഞ്ചവാദ്യത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും അമ്പലപ്പുഴയുടെ വിജയതാളം

Synopsis

ജയകുമാറിന്റെ നേത്യത്വത്തിൽ ഇത് രണ്ടാം തവണയാണ് സംഘം വിജയം കരസ്ഥമാക്കുന്നത്. ജയകുമാർ സൗജന്യമായാണ് ഇവരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത്. അധിൻ കൃഷ്ണൻ ,അമിത്ത് കിഷൻ, അർജുൻ കൃഷ്ണൻ, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണൻ, നിഖിൽ ബിജു എന്നിവരാണ് പഞ്ചവാദ്യസംഘത്തിലുണ്ടായിരുന്നത്.  

ആലപ്പുഴ: അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിലും വിജയം വിട്ടുകൊടുക്കാതെ അമ്പലപ്പുഴ സംഘം. തുടർച്ചയായി 12 വർഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പഞ്ചവാദ്യം ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ വിജയികളാകുന്നത്.

അന്തരിച്ച കലാരത്നം പരമേശ്വര കുറുപ്പിന്റെ മകനും സോപാന സംഗീത വിദ്വാനുമായ അമ്പലപ്പുഴ വിജയകുമാറിന്റെ ജേഷ്ഠനുമായ അമ്പലപ്പുഴ ജയകുമാറിന്റെ ശിക്ഷണത്തിലാണ് സംഘം വിജയകിരീടം നേടിയത്. ജയകുമാറിന്റെ നേത്യത്വത്തിൽ ഇത് രണ്ടാം തവണയാണ് സംഘം വിജയം കരസ്ഥമാക്കുന്നത്. ജയകുമാർ സൗജന്യമായാണ് ഇവരെ പഞ്ചവാദ്യം അഭ്യസിപ്പിച്ചത്. അധിൻ കൃഷ്ണൻ ,അമിത്ത് കിഷൻ, അർജുൻ കൃഷ്ണൻ, ശ്രീരാജ്, ശ്രീഹരി, പ്രണവ് നാരായണൻ, നിഖിൽ ബിജു എന്നിവരാണ് പഞ്ചവാദ്യസംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം