ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നതില്‍ പ്രതിഷേധവുമായി ഐ എന്‍ എല്‍

By Web TeamFirst Published Dec 7, 2018, 7:37 PM IST
Highlights

ചെന്നിത്തലയും അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖും രാജിവെക്കും വരെ പ്രക്ഷോഭമെന്നാണ് ഐ എന്‍ എല്‍ പറയുന്നത്. 

കോഴിക്കോട്: പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖ് ലീഗ് ഹൗസിൽ ജോലി ചെയ്യുന്നതിൽ പ്രതിഷേധവുമായി ഐ എൻ എൽ. സംഭവത്തിൽ രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ എൻ എൽ പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ചെന്നിത്തലയും അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സിദ്ദിഖും രാജിവെക്കും വരെ പ്രക്ഷോഭമെന്നാണ് ഐ എന്‍ എല്‍ പറയുന്നത്. സിദ്ദിഖ്‌ ശബള ഇനത്തിൽ കൈപ്പറ്റിയ തുക തിരിച്ചടയ്ക്കണം. ചെന്നിത്തലയ്ക്കും സിദ്ദിഖിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അബ്ദുൾ അസീസ് പറഞ്ഞു. 

2016 ജൂണ്‍ 21 മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയാണ് സിദ്ദിഖ് എം വി. ഡെപ്യൂട്ടേഷനില്‍ പ്രവേശിക്കും മുമ്പ് കോഴിക്കോട് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു സിദ്ദിഖ്.

പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തെ പറ്റിയിരുന്ന ശമ്പളവും ആനുകൂല്യങ്ങള്‍ക്കും തത്തുല്യമായി ഏതാണ് 75000ത്തോളം രൂപ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നുണ്ട്. 


 

click me!