ഇന്ത്യയും കാനഡയും ആറ് കരാറുകളില്‍ ഒപ്പുവെച്ചു

Published : Feb 23, 2018, 04:39 PM ISTUpdated : Oct 04, 2018, 10:35 PM IST
ഇന്ത്യയും കാനഡയും ആറ് കരാറുകളില്‍ ഒപ്പുവെച്ചു

Synopsis

ദില്ലി: ഖാലിസ്ഥാന്‍ തീവ്രവാദത്തെ പേര് പറയാതെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി പറഞ്ഞു. പ്രതിരോധ മേഖലയിലടക്കം ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ധാരണാപത്രം ഒപ്പിട്ടു.

ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷമാണ് കാനഡിയിലേയും ഇന്ത്യയിലേയും ഖാലിസ്ഥാന്‍ വിഘനവാദ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷമായി വിമര്‍ശിച്ചത്.  രാഷ്‌ട്രീയ ലക്ഷ്യത്തിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് മോദി പറഞ്ഞു.  എന്നാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മറുപടിയില്‍ ഭീകരവാദം പരാമര്‍ശിച്ചില്ല. ട്രൂഡോയുടെ വിരുന്നിലേക്ക് ഖാലിസ്ഥാന്‍ വിഘടനവാദി ജസ്‌പാല്‍ അത്‍വാളിനെ ക്ഷണിച്ചതിനെക്കുറിച്ച് രാഷ്‌ട്രപതി ഭവനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും ട്രൂഡോ പ്രതികരിച്ചില്ല. 

ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുത്ത് അത്‍വാളിനെ ക്ഷണിച്ചത് കാനഡ റദ്ദാക്കിയിരുന്നു. രാവിലെ രാഷ്‌ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയാണ് ട്രൂ‍ഡോയെയും കുടുംബത്തേയും സ്വീകരിച്ചത്. ട്രൂഡോയെ വിമാനത്താവളത്തിലെത്തി മോദി സന്ദര്‍ശിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു.  വ്യാപാരം, വിദ്യാഭ്യാസം, ഊര്‍ജം, വിവര സാങ്കേതികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനും ഇന്ത്യയും കാനഡയും ധാരണാ പത്രം ഒപ്പുവച്ചു. നാളെ ട്രൂഡോ കാനഡയിലേക്ക് മടങ്ങും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്