ആറു വയസുകാരിയുടെ വികൃതി: തല രണ്ട് ഭിത്തികള്‍ക്കിടയില്‍ കുടുങ്ങി- വീഡിയോ

Published : Oct 17, 2017, 09:33 AM ISTUpdated : Oct 05, 2018, 01:29 AM IST
ആറു വയസുകാരിയുടെ വികൃതി: തല രണ്ട് ഭിത്തികള്‍ക്കിടയില്‍ കുടുങ്ങി- വീഡിയോ

Synopsis

ബെയ്ജിങ്ങ്: ആറുവയസുകാരിയുടെ വികൃതി മൂലം ചൈനയിലെ ഒരു സ്കൂള്‍ അധികൃതര്‍ക്ക് എമര്‍ജന്‍സി സര്‍വ്വീസിന്‍റെ സഹായം തേടേണ്ടി വന്നു. കുട്ടിയുടെ കളി കാര്യമായതാണ് കാര്യം. കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ തല രണ്ട് ഭിത്തികള്‍ക്കിടയിലെ ചെറിയ വിടവില്‍ പെട്ടു. ഒരു തരത്തിലും കുട്ടിക്ക് തല പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത അവസ്ഥ. ചെറിയ ഒരു തലയനക്കം പോലും കുട്ടിയെ വേദനകൊണ്ട് കരയിച്ചു. രണ്ട് ഭിത്തികളില്‍ ഒന്ന് പൊളിച്ച് കുട്ടിയെ രക്ഷപെടുത്താനാണ് ആദ്യം രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ അത് കുട്ടിയെ കൂടുതല്‍ അപകടത്തിലേക്ക്  കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് വഴി തേടേണ്ടി വന്നു. തുടര്‍ന്ന് പരുക്കനായ ഭിത്തി ഉരച്ച് മിനുസപ്പെടുത്തേണ്ടി വന്നു. പിന്നീട് തലയില്‍ എണ്ണയിട്ട് പതുക്കെ പുറത്തേക്ക് എടുക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോക ചതിയൻ, മന്ത്രിസ്ഥാനം കിട്ടിയത് തന്നെ ചതിയിലൂടെ'; ഗണേഷിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി, സമുദായ ഐക്യ നീക്കം ചതിയെന്ന പ്രസ്താവനക്ക് മറുപടി
ഇസ്രയേലിന്റെയും അമേരിക്കയുടെയും ആഗ്രഹം നടക്കുമോ? ഇറാൻ ഭരണം ഖമനെയിക്ക് ശേഷം എങ്ങോട്ട്? 3 സാധ്യതകൾ