ഹോസ്റ്റലിലെ ആണ്‍-പെണ്‍ വിവേചനം എതിര്‍ത്ത വിദ്യാര്‍ത്ഥികളെ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കി

Published : Oct 17, 2017, 09:28 AM ISTUpdated : Oct 05, 2018, 03:23 AM IST
ഹോസ്റ്റലിലെ ആണ്‍-പെണ്‍ വിവേചനം എതിര്‍ത്ത വിദ്യാര്‍ത്ഥികളെ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കി

Synopsis

കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍റ്  ടെലിവിഷന്‍ ഇന്‍സിസ്റ്റിറ്റൂട്ടില്‍ നിന്നും 14 വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള ഡയറക്ടറേറ്റിന്‍റെ തീരുമാനത്തിനെതിരെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സമരം. കോളേജ് ഹോസ്റ്റലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറി താമസിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ പ്രതികാര നടപടി.

ഒരു കെട്ടിടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കാന്‍ പാടില്ലെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ തീരുമാനം. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്നു മാറ്റാനുള്ള ശ്രമം നടന്നെങ്കിലും ഇതിന് തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പുറത്താക്കല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

14 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ഹോസ്റ്റലില്‍ നിന്നും ക്ലാസ് മുറികളില്‍ നിന്നും പുറത്താക്കി.എന്നാണ് വിദ്യാര്‍ത്ഥി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ എസ്.ആര്‍.എഫ്.ടി.ഐ സ്റ്റുഡന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ക്യാമ്പസില്‍  സമരം ആരംഭിച്ചിരിക്കുകയാണ്.

 

 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു
പ്രതികളായ അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി