അവളെ രക്ഷിക്കാനായില്ല: 56 മണിക്കൂറോളം കുഴല്‍കിണറില്‍ കുടുങ്ങിയ ആറ് വയസുകാരി മരിച്ചു

By Web DeskFirst Published Apr 25, 2017, 8:40 AM IST
Highlights

ബംഗളൂരു: അമ്പത്തിയാറ് മണിക്കൂറോളമാണ് ആ ആറുവയസുകാരി നാനൂറ് അടിയോളം ആഴമുള്ള പൈപ്പിനടിയില്‍ കുരുങ്ങി കിടന്നത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഫലം കാണാനായില്ല. ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി. കര്‍ണാടകത്തിലെ ബെളാഗാവിയില്‍ 56 മണിക്കൂറോളം കുഴല്‍ കിണറില്‍ കുടുങ്ങിയ കാവേരി എന്ന ആറുവയസുകാരി മരിച്ചതായി തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചത്.

ശനിയാഴ്ച വൈകുന്നേരം ബെളാഗാവിയിലെ വീട്ടിനടുത്തുള്ള തോട്ടത്തില്‍ സഹോദരങ്ങള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് കാവേരി കുഴല്‍ കിണറില്‍ വീണത്. കുഴല്‍ കിണര്‍ തുറന്നു കിടന്നതാണ് അപകടത്തിനു കാരണമായത്. കര്‍ഷകനായ ശങ്കര്‍ ഹിപ്പരാഗി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കിണര്‍. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതായിരുന്നു.

400 അടിയോളം ആഴമുണ്ടായിരുന്ന കുഴല്‍ കിണറിനിടയിലെ പൈപ്പിനിടയില്‍ കുട്ടി തങ്ങി നില്‍ക്കുകയായിരുന്നു. കൂടുതല്‍ ആഴങ്ങളിലേയ്ക്ക് കുട്ടി താഴ്ന്നു പോകാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ കൈ ബന്ധിച്ചിരുന്നു. പൈപ്പിനിടയില്‍ കുട്ടി തങ്ങി നില്‍ക്കുന്നതിനാല്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍. 

കുഴല്‍കിണറിന് സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും  പാറക്കല്ലുകള്‍ നിറഞ്ഞ പ്രദേശത്ത് രണ്ട് ദിവസമെടുത്ത് തുരങ്കം നിര്‍മ്മിച്ചപ്പോഴേക്കും ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

30 അടി താഴ്ചയിലാണ് കാവേരി കരുരുങ്ങി കിടന്നിരുന്നത്. ഇത്രയും നീളത്തില്‍ സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തന സേന നടത്തിയത്. എന്നാല്‍ കുഴല്‍കിണറിനു സമാന്തരമായ തുരങ്കത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്. കുഴല്‍ കിണറിന്റെ ഉടയ്മക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


 

click me!