600 കിലോ തൂക്കമുള്ള മുതലയെ പിടികൂടി

By Web DeskFirst Published Jul 10, 2018, 10:35 PM IST
Highlights
  •  600 കിലോ തൂക്കമുള്ള മുതലയെ പിടികൂടി.
  • എട്ട് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് മുതലയെ പിടികൂടിയത്.

സിഡ്നി: വടക്കന്‍ നഗരമായ കാതറിനില്‍ നിന്ന് 600 കിലോ തൂക്കമുള്ള മുതലയെ പിടികൂടി. എട്ട് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് മുതലയെ പിടികൂടിയതെന്ന് ആസ്ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. 2010ല്‍ ആദ്യമായി കണ്ടതിന് ശേഷം നായാട്ടുസംഘങ്ങള്‍ നിരന്തരമായി നടത്തിയ തിരച്ചിലിനൊടുവിലാണ്  4.7 മീറ്റര്‍ നീളമുള്ള മുതലയെ കീഴ്‌പ്പെടുത്തിയത്. 60 വയസ് പ്രായമുണ്ടെന്ന് കരുതുന്ന മുതലയെ വര്‍ഷങ്ങളായി നടത്തിവന്ന തിരച്ചില്‍ ഇതോടെ അവസാനിച്ചതായും അധികൃതർ പറഞ്ഞു. 

കാതറിന്‍ നദിയില്‍ നിന്നും പിടിച്ചതില്‍ വച്ചേറ്റവും വലിയ മുതലയാണിത്.  250 ഓളം മുതലകളെയാണ് പ്രതിവര്‍ഷം വൈല്‍ഡ് ലൈഫ് റേഞ്ചര്‍മാര്‍ പിടികൂടുന്നത്. നദികളില്‍ ജീവിക്കുന്ന മുതലകള്‍ പ്രതിവര്‍ഷം ശരാശരി രണ്ട് പേരുടെയെങ്കിലും ജീവനെടുക്കാറുണ്ടെന്നാണ് കണക്ക്. രാജ്യത്ത് മുതലകളുടെ എണ്ണത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. 
 

click me!