കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍

By Web DeskFirst Published Nov 16, 2016, 6:33 PM IST
Highlights

കുവൈത്ത് സിറ്റി: കുവൈത്തില്‍ പോലീസിനെതിരെയുള്ള പരാതികളില്‍ സ്വദേശി,വിദേശി വ്യത്യാസമില്ലാതെ അന്വേക്ഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 617 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.
പോലീസ് അധികൃതര്‍ക്ക് എതിരെയുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രാലയം കൃത്വതയോടെ കൂടിയുള്ള അന്വേഷണം നടത്തി വരുകയാണന്ന് ഔദ്ദ്യേവ്യത്തങ്ങള്‍ അറിയിച്ചു.ഈ വര്‍ഷം പത്ത് മാസത്തിനുള്ളില്‍ 617 പരാതികളാണ് പോലീസിനെതിരെ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് 2015നെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസം വരെ 750പരാതികളാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയവരില്‍ സ്വദേശികളുംവിദേശികളും ഉണ്ട്. എല്ലാവരുടെയും പരാതികള്‍ ഒരുപോലെ പരിഗണിച്ച് ഒരോ കേസിലും കൃത്വമായ അനേക്ഷണം നടത്തി വരുന്നുണ്ടന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പരിശോധന മേല്‍നോട്ട വിഭാഗം ജനറല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമദ് അല്‍ എന്‍സിയെ ഉദ്ദരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!