റേഷൻ കാർ‍‍ഡിലെ അപാകത; ഇതുവരെ ലഭിച്ചത് 7 ലക്ഷം പരാതികൾ

Published : Oct 31, 2016, 06:51 AM ISTUpdated : Oct 05, 2018, 12:41 AM IST
റേഷൻ കാർ‍‍ഡിലെ അപാകത; ഇതുവരെ ലഭിച്ചത് 7 ലക്ഷം പരാതികൾ

Synopsis

തിരുവനന്തപുരം: റേഷൻ കാർ‍‍ഡിലെ അപാകതകളെക്കുറിച്ച് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ഏഴ് ലക്ഷം പരാതികൾ. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ച കരട് മുൻഗണനപട്ടികയിൽ ഒരു കോടി 54 ലക്ഷം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പട്ടികയിൽ നിന്ന് അർഹരായ പലരും ഒഴിവായെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. നിലവിൽ ഏഴ് ലക്ഷം പരാതികൾ സർക്കാറിന് ലഭിച്ചെന്ന് മന്ത്രി പി തിലോത്തമൻ നിയമസഭയെ അറിയിച്ചു. കൊല്ലം ജില്ലയിലാണ് പരാതികൾ ഏറ്റവും കൂടുതൽ.

നിവിലിൽ ലഭിച്ച പരാതികളെല്ലാം മുൻഗണനാ പട്ടികയിൽ കൂട്ടിചേർക്കാനുള്ളവരുടേതണ്. അ‍ർഹതപ്പെട്ടവരാരും മുൻഗണ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ കരട് പട്ടിക നേരത്തെ അംഗീകരിച്ചതിനാൽ നിലവിലുള്ള പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കിവേണം പുതിയ അപേക്ഷകരെ ഉൾപ്പെടുത്താൻ. പതിനഞ്ച് ലക്ഷം അനർഹർ പട്ടികയിൽ ഇടം നേടിയിട്ടപുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

അതേസമയം, ഓൾ കേരളാ റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനഹൾ നാളെമുതൽ കടയടച്ച് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റേഷൻ വ്യാപാരികൾ നാളെമുതൽ കടയടച്ച് സമരം ആരംഭിക്കുന്നതോടെ റേഷൻ വിതരണം കൂടുതൽ താറുമാറാകും. മറ്റ് സംഘടനകളും അഞ്ചാം തീയ്യതിക്ക് ശേഷം സമരം തുടങ്ങുമെന്നാണ് പ്രഖ്യാപിക്കുന്നത്. പരാതി പ്രളയത്തോടൊപ്പം റേഷൻ കടകൾ കൂടി നിശ്ചലമായാൽ സർക്കാറിന് വലിയ തലവേദനയായി മാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു