പ്രായം വെറും അക്കങ്ങൾ മാത്രം ; 'ഫ്‌ലോയ്ഡ് മെയ്‌വെതറി'ന്റെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശി; കൈയ്യടിച്ച് സൈബർ ലോകം

Published : Feb 04, 2019, 03:46 PM ISTUpdated : Feb 04, 2019, 04:35 PM IST
പ്രായം വെറും അക്കങ്ങൾ മാത്രം ; 'ഫ്‌ലോയ്ഡ് മെയ്‌വെതറി'ന്റെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശി; കൈയ്യടിച്ച് സൈബർ ലോകം

Synopsis

വീഡിയോ കണ്ട പലർക്കും ഇവർക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സാധാ​രണ ആരോ​ഗ്യമുള്ള യുവാക്കൾ ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നു എന്നതാണ് അതിന് കാരണം.

പ്രായമായാല്‍ ഒന്നിനും സാധിക്കില്ലെന്ന് കരുതി വീട്ടിനുള്ളില്‍ ഒതുങ്ങികൂടുന്നവരാണ് പലരും. ആരോഗ്യം സംരക്ഷിക്കണമെന്നോ അതിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നോ അത്തരക്കാർക്ക് യാതൊരു ചിന്തയും ഉണ്ടാകില്ല. എന്നാല്‍ പ്രായം ഒന്നിനും തടസ്സമാകില്ലെന്ന് കാട്ടിത്തരുകയാണ് ഒരു മുത്തശ്ശി. മുൻ ബോക്സർ ആയ ഫ്‌ലോയ്ഡ് മെയ്‌വെതറിന്റെ  വർക്കൗട്ട് രീതിയാണ് തന്റെ 72മത്തെ വയസ്സിൽ ഈ മുത്തശ്ശി ചെയ്യുന്നത്.

വളരെ ലളിതമായും ചുറുചുറുക്കോടെയുമാണ് മുത്തശ്ശിയുടെ വർക്കൗട്ട്. വീഡിയോ കണ്ട പലർക്കും ഇവർക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സാധാ​രണ ആരോ​ഗ്യമുള്ള യുവാക്കൾ ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നു എന്നതാണ് അതിന് കാരണം. വർക്കൗട്ട് ചെയ്ത് ശരീരത്തെ സംരക്ഷിക്കാൻ മടിക്കുന്നവർക്ക് മാതൃകയായിരിക്കുകയാണ് ഇപ്പോൾ ഈ മുത്തശ്ശി.

തങ്ങൾക്ക് ഈ മുത്തശ്ശി ഒരു പ്രചോദനമാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന പ്രതികരണം. എന്നെക്കാളും എന്ത് ഊര്‍ജ്ജസ്വലതയോടെയാണ് അവര്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. അവര്‍ എനിക്കൊരു പ്രചോദനമാണ്- എന്നാണ് പോസ്റ്റിന് താഴെ ഒരു നവമാധ്യമ ഉപഭോക്താവ് നൽകിയിരിക്കുന്ന പ്രതികരണം. എന്തായാലും പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മുത്തശ്ശിയുടെ വർക്കൗട്ട് വീഡിയോ ഇരു കൈയ്യും നീട്ടി സ്വാ​ഗതം ചെയ്തിരിക്കുകയാണ് സൈ​ബർ ലോകം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി