
ഒന്നാം വിവാഹ വാർഷികത്തിൽ പ്രണയാതുരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി. 'നീ തന്ന പുഞ്ചിരിയാണ് എന്റെ മുഖത്ത് അണിഞ്ഞിരിക്കുന്നത്. നമ്മൾ പരസ്പരം ഒന്നു ചേർന്നിട്ട് ഒരു വർഷമായി. എന്നാൽ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്'-ദിവ്യ ഉണ്ണി കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ ആർപ്പിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഹൂസ്റ്റണിലാണിൽ എഞ്ചിനീയറാണ് അരുണ്‍. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ് വിവാഹമോചിതയാകുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്.
ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam