മായം കലര്‍ന്ന വെളിച്ചെണ്ണ; സംസ്ഥാനത്ത് 74 ബ്രാന്‍ഡുകള്‍ നിരോധിച്ചു

Published : Dec 18, 2018, 04:16 PM ISTUpdated : Dec 18, 2018, 06:15 PM IST
മായം കലര്‍ന്ന വെളിച്ചെണ്ണ; സംസ്ഥാനത്ത് 74 ബ്രാന്‍ഡുകള്‍ നിരോധിച്ചു

Synopsis

മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാർ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, കേര കിംഗ് കോക്കനട്ട് ഓയിൽ തുടങ്ങി നിരോധിച്ചത് മുഴുവൻ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. താഴെ പറയുന്ന 74 ബ്രാന്‍ഡുകളാണ് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 30ന് 51 ബ്രാൻഡുകൾ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു

നിരോധിച്ച ബ്രാന്‍ഡുകള്‍ താഴെ

  • എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, 
  • എസ്.ടി.എസ്. കേര 3 ഇന്‍ 1, 
  • എസ്.ടി.എസ്. പരിമിത്രം, 
  • കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, 
  • കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, 
  • ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, 
  • കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍,
  • കേര പ്രൗഡി കോക്കനട്ട് ഓയില്‍,
  • കേര പ്രിയം കോക്കനട്ട് ഓയില്‍,
  • ഗോള്‍ഡന്‍ ഡ്രോപ്സ് കോക്കനട്ട് ഓയില്‍,
  • കൈരളി ഡ്രോപ്സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍,
  • കേരള കുക്ക് കോക്കനട്ട് ഓയില്‍,
  • കേര ഹിര കോക്കനട്ട് ഓയില്‍,
  • കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍,
  • കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍,
  • കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍,
  • കേര സുലഭ കോക്കനട്ട് ഓയില്‍,
  • കേര ഫാം കോക്കനട്ട് ഓയില്‍,
  • കേര ഫ്ളോ കോക്കനട്ട് ഓയില്‍,
  • കല്‍പ കേരളം കോക്കനട്ട് ഓയില്‍,
  • കേരനാട്,
  • കേര ശബരി,
  • കോക്കോബാര്‍ കോക്കനട്ട് ഓയില്‍,
  • എന്‍എംഎസ് കോക്കോബാര്‍,
  • സില്‍വര്‍ ഫ്ളോ കോക്കനട്ട്,
  • കേര സ്പൈസ് കോക്കനട്ട് ഓയില്‍,
  • വി.എം.ടി. കോക്കനട്ട് ഓയില്‍,
  • കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍,
  • മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍,
  • എസ്.ജി.എസ്. കേര,
  • എസ്.ജി.എസ്. കേര സൗഭാഗ്യ,
  • കേര പ്രൗഡ് കോക്കനട്ട് ഓയില്‍,
  • കേര ക്യൂണ്‍,
  • കേര ഭാരത്,
  • കേര ക്ലാസിക് അഗ്മാര്‍ക്ക്,
  • എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍,
  • കോക്കോ ഗ്രീന്‍,
  • കേര പ്രീതി,
  • ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍,
  • കേര ശുദ്ധം,
  • കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍,
  • പരിമളം,
  • ധനു ഓയില്‍സ്,
  • ധനു അഗ്മാര്‍ക്ക്,
  • ഫ്രഷസ് പ്യൂര്‍,
  • കേര നട്ട്സ്,
  • കേര ഫ്രഷ് കോക്കനട്ട് ഓയില്‍,
  • അമൃതശ്രീ,
  • ആര്‍.എം.എസ്. സംസ്‌കൃതി,
  • ബ്രില്‍ കോക്കനട്ട് ഓയില്‍,
  • കേരള ബീ & ബീ,
  • കേര തൃപ്തി,
  • കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്,
  • കേര കിംഗ്,
  • എബിസി ഗോള്‍ഡ്,
  • കെ.പി. പ്രീമിയം,
  • ന്യൂ കേരള ഡ്രോപ്,
  • കേര മലബാര്‍,
  • ആവണി വെളിച്ചെണ്ണ,
  • എസ്.എഫ്.പി. കോക്കനട്ട് ഓയില്‍,
  • ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി,
  • എ.ഡി.എം. പ്രീമിയം,
  • എസിറ്റി മലബാര്‍ നാടന്‍,
  • കേര സമൃദ്ധി,
  • കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍,
  • ലൈഫ് കുറ്റ്യാടി,
  • ഫേമസ് കുറ്റ്യാടി,
  • ഗ്രീന്‍ മൗണ്ടന്‍,
  • കേരള സ്മാര്‍ട്ട്,
  • കേര കിംഗ്,
  • സുപ്രീംസ് സൂര്യ,
  • സ്പെഷ്യല്‍ ഈസി കുക്ക്,
  • കേര ലാന്റ് 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന
ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ