
കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ആറ് സുരക്ഷ സൈനികര്‍ മരിച്ചു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ മൂന്ന് ഭീകരരെ ധിച്ചു. അതീവ സുരക്ഷ മേഖലയായ പൊലീസ് ലൈനിലെ സൈനിക ക്യാംപില്‍ കടന്നുകയറിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുലര്‍ച്ചെ നാലരയ്ക്കാണ് പുല്‍വാമയിലെ ജില്ല പൊലീസ് ആസ്ഥാനവും സൈനിക ക്യാംപും സ്ഥിതി ചെയ്യുന്ന പൊലീസ് ലൈനില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ ആക്രമണം നടത്തിയത്. ഈ സമയം നൂറുകണക്കിന് പോലീസുകാരും സി.ആര്‍.പി.എഫ് ജവാന്‍മാരും ക്യാംപിലുണ്ടായിരുന്നു.
പൊലീസ് -സിആര്‍പിഎഫ് ക്യാംപിനുനേര്‍ക്കായിരുന്നു ആക്രമണം. ഭീകരര്‍ വെടിവയ്ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സൈന്യം തിരിച്ച് വെടിവച്ചതോടെ ഭീകരര്‍ പിന്‍വാങ്ങി.
കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സൈന്യം മേഖല വളഞ്ഞു. നാട്ടുകാരെയും സുരക്ഷ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേയും ഒഴിപ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ ഭീകരര്‍ അതിക്രമിച്ചുകയറിയതിലെ സുരക്ഷ വീഴ്ച്ചയും സൈന്യം പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam