വീടുകയറി ആക്രമണം: വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു

Web Desk |  
Published : Mar 08, 2018, 12:46 AM ISTUpdated : Jun 08, 2018, 05:48 PM IST
വീടുകയറി ആക്രമണം: വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു

Synopsis

വീടുകയറി ആക്രമണം: വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു

കോതമംഗലം: ഊന്നുകല്ലിൽ വീടുകയറി ആക്രമണം. വൃദ്ധ ദമ്പതികൾക്കും മകനും വെട്ടേറ്റു. അയല്‍വാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തിനടുത്ത്   ഊന്നുകൽ, പുളിഞ്ചോട്ടിൽ പൗലോസ്, ഭാര്യ ഏലമ്മ , മകൻ ജയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ നാലു മണിയോടെ കതകിൽ മുട്ടി വിളിക്കുന്നത് കേട്ട് തുറന്നപ്പോഴായിരുന്നു ആക്രമണം. 

സമീപവാസിയും ഭാര്യയും മകനും മറ്റ് മൂന്ന് പേരും കൂടി ചേർന്ന്‌ വാക്കത്തിയും ഇരുന്പു വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. 85കാരനായ  പൗലോസിന് ചെവിക്കും കൈയ്ക്കും ഭാര്യ ഏലമ്മക്ക് തലക്കുമാണ് പരിക്ക്. മകൻ ജയിംസിന് തലക്ക് അടിയേറ്റു. മൂവരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍  അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അയല്‍ വാസികളുമായി തമ്മിൽ അതിർത്തിതർക്കം നിലനിന്നിരുന്നു. കോടതി നിർദ്ദേശ പ്രകാരം അതിർത്തി തിരിക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അതിര്‍ത്തി വേലി തകര്‍ത്തു. ഊന്നുകല്‍ പൊലീസ് കേസെടുത്തു. ആക്രമണത്തിന് ഇരയായവരുടെ മൊഴി പ്രകാരം അയല്‍ വാസികളായ കളരിക്കല്‍ ബേബി, ഭാര്യ മകന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; ചോദ്യപേപ്പർ ചോർച്ചയിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയിൽ നിന്ന് വിവരങ്ങൾ തേടി