സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിവരെ മാത്രം; നിയമം വരുന്നു

Published : Oct 08, 2016, 06:41 PM ISTUpdated : Oct 05, 2018, 02:34 AM IST
സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണിവരെ മാത്രം; നിയമം വരുന്നു

Synopsis

തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധമായ കരട് നിയമം തയ്യാറാക്കി ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിച്ചത്. കടകള്‍ രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് നിര്‍ദേശത്തിനു അനുകൂലമായ നിയമം മന്ത്രാലയം തയ്യാറാക്കിയത്. 

നേരത്തെ ഇതുസംബന്ധമായ നിയമം മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും വിശദമായ പഠനത്തിനായി മന്ത്രിസഭ ഇത് തിരിച്ചയക്കുകയായിരുന്നു. ഉണ്ണ ഉദ്യോഗസ്ഥരുമായും വ്യാപാരികളുമായും വിശദമായ ചര്‍ച്ചകളും ശില്‍പ്പശാലകളും നടത്തിയതിനു ശേഷമാണ് ഇപ്പോള്‍ ഭേതഗതികളോടെ വീണ്ടും കരട് നിയമം തയ്യാറാക്കിയത്. രാത്രി ഒമ്പത് മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്ന നിയമത്തോടൊപ്പം രാത്രി നിസ്കാരത്തിനു കടകള്‍ അടക്കുന്ന സമയം അഞ്ചു മിനുട്ടാക്കി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ ആവശ്യത്തോട് മന്ത്രാലയം അനുകൂലമായി പ്രതികരിച്ചിരുന്നുവെങ്കിലും കരട് നിയമത്തില്‍ ഇത് സംബന്ധമായ വ്യവസ്ഥകള്‍ ഒന്നും ചേര്‍ത്തിട്ടില്ല എന്നാണു സൂചന. രാത്രി ഒമ്പത് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. 

കൂടാതെ സ്ഥാപനം ഏതാനും ദിവസം അടച്ചു പൂട്ടുകയും ചെയ്യും. മക്കയിലും മദീനയിലുമുള്ള സ്ഥാപനങ്ങള്‍ക്ക് ഈ നിയമം ബാധകമാകില്ല. പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവക്കും നിയമത്തില്‍ ഇളവ് അനുവദിക്കും. സ്വദേശികള്‍ക്കും വനിതകള്‍ക്കും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് ഈ നിയമഭേതഗതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്