ബസ് സ്റ്റോപ്പിലേക്ക് ഇന്നോവാ കാര്‍ പാഞ്ഞുകയറി മൂന്നു മരണം

Published : Oct 08, 2016, 06:32 PM ISTUpdated : Oct 05, 2018, 03:44 AM IST
ബസ് സ്റ്റോപ്പിലേക്ക് ഇന്നോവാ കാര്‍ പാഞ്ഞുകയറി മൂന്നു മരണം

Synopsis

തൃശൂര്‍: അമല ജംക്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് ഇന്നോവാ കാര്‍ പാഞ്ഞുകയറി മൂന്നു മരണം. ആറുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ  കസ്റ്റഡിയിലെടുത്തു. രാവിലെ ആറേകാലോടെയായിരുന്നു സംഭവം. തൃശൂര്‍ അമല മെഡിക്കല്‍ കോളെജിന് മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് തമിഴ് നാട്ടില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ഇന്നോവാ കാര്‍ പാഞ്ഞു കയറിയത്. ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകര്‍ത്ത് തൊട്ടടുത്ത കടയുടെ മതിലിലിടിച്ചാണ് വണ്ടി നിന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും വൈവേ പൊലീസും പേരാമംഗലം പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

പരിക്കേറ്റ ഒമ്പതു പേരില്‍ രണ്ടുപേര്‍ തല്‍ക്ഷണവും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ചൂരങ്കുഴി സ്വദേശി ഗംഗാധരന്‍, പറപ്പൂര്‍ സ്വദേശിനി മിഷാല്‍, ഞെമനേങ്ങാട് സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ അബ്ദുള്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് ആറുപേര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവരുടെ പരിക്കും ഗുരുതരമല്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപ് വിരട്ടിയാല്‍ ഇറാന്‍ മുട്ടുമടക്കുമോ, ജനീവയില്‍ മൂന്നം ഘട്ട ആണവചര്‍ച്ച, അപ്പുറം യുദ്ധതന്ത്രങ്ങള്‍!
'അതങ്ങനെ ഒരു ബന്ധമായിരുന്നു', ജീവിതത്തിൽ ഏറ്റവും വേദനിച്ച നിമിഷം, മോഹൻലാലുമായുള്ള അഭിമുഖത്തിൽ അമ്മയെ കുറിച്ച് പിണറായി