സൗദിയില്‍ 988 മൊബൈല്‍ വിപണന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

By Web DeskFirst Published Jun 29, 2016, 7:09 PM IST
Highlights

റിയാദ്: സൗദിയിലെ മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ സ്വദേശിവല്‍കരണം നടപ്പിലാക്കാത്ത 988 സ്ഥാപനങ്ങള്‍ അടച്ചൂ പൂട്ടി. 8002 സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ വിപണന മേഘലയില്‍ 50ശതമാനം സ്വദേശി വ്ത്കരണം നടപ്പാക്കാനുള്ള ഉത്തരവ് സൗദിയിലെ വിവിധ മേഖലയിലുള്ള 8002 സ്ഥാപനങ്ങള്‍ നടപ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉത്തരവ് കൂടുതല്‍ നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 2077 സ്ഥാപനങ്ങള്‍ ഉത്തരവ് പാലിച്ചു. റിയാദില്‍ 1390 സ്ഥാപനങ്ങളും ഖസീമില്‍ 962 സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കി. 20 ദിവസത്തിനിടെ ഇതുമായി ബന്ധപ്പെട്ട 9813 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. പരിശോധനകളില്‍ 1332 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പ്രതേക സമിതിക്കു കൈമാറി. നിയമ ലംഘനത്തെ തുടര്‍ന്നു 988 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും മന്ത്രാലയം അറിയിച്ചു.

click me!