സൗദിയില്‍ ഒമ്പത് മാസത്തിനിടെ 26000 നിയമലംഘനങ്ങള്‍ കണ്ടെത്തി

By Web DeskFirst Published Jun 29, 2016, 7:07 PM IST
Highlights

റിയാദ്: സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 9 മാസത്തിനിടെ 26000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. രാജ്യത്തെ തൊഴില്‍ മേഖല പൂര്‍ണ്ണമായും നിയമപരമാക്കും വരെ പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ 26000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു. 91000 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡേ.ഫഹദ് ബിന്‍ അബ്ദുല്ലാ അല്‍ ഉബൈദി പറഞ്ഞു.

വിദേശ തൊഴിലാളികള്‍ തൊഴില്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതിനു വിരുദ്ധമായ ജോലികളില്‍ ഏര്‍പ്പെടല്‍, സ്വദേശികള്‍ക്കു മാത്രായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

കൂടാതെ സ്വന്തം സ്‌പോണ്‍സറിനു കീഴിലല്ലാതെ ജോലി ചെയ്യല്‍, സ്വന്തം ഉത്തരവാദിത്വത്തില്‍ തന്നെ തൊഴിലാളി ജോലി ചെയ്യല്‍ തുടങ്ങിയ വിവിധ നിയമ ലംഘനങ്ങളാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത്.

വനിതകളുടെ വസ്ത്രങ്ങളും മറ്റും വില്‍പന നടത്തുന്ന സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനകളിലും നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അല്‍ ഉബൈദി പറഞ്ഞു. സൗദിയിലെ തൊഴില്‍ മേഖല പൂര്‍ണമായും നിയമ പരമാക്കുയാണ് പരിശോധനയുടെ ലക്ഷ്യമെന്നും പരിശോധന തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കി.

click me!