പുതുപ്പരിയാരത്ത് കോളേജ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Web Desk |  
Published : Mar 28, 2018, 01:40 AM ISTUpdated : Jun 08, 2018, 05:53 PM IST
പുതുപ്പരിയാരത്ത് കോളേജ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Synopsis

ആലത്തൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്.

പാലക്കാട് : പുതുപ്പരിയാരത്ത് കോളേജ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍.  ആലത്തൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനി അശ്വതിയാണ് മരിച്ചത്. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് മരണമെന്ന ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു.

പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠറെയും സുനിതയുടെയും മകള്‍ അശ്വതിയാണ് മരിച്ചത്. അടുക്കള മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇന്നലെ രാവിലെ കോളേജിലേക്ക് പോയെങ്കിലും പതിനൊന്നു മണിയോടെ തിരികെ വന്നു. 

വൈകിട്ട് അഞ്ചിന് അമ്മ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. കോളേജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ത്ഥിനികളുടെയും പേര് കുറിപ്പിലുണ്ട്. അതേസമയം കുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ യാതൊന്നും കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അടുത്തിടെ കോളേജില്‍ ഹാജരാകാത്തത് ശ്രദ്ധയില്‍പ്പെട്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ
സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു