എടിഎമ്മില്‍ രണ്ടായിരത്തിന്റെ കള്ളനോട്ട്: അന്വേഷണം ഊര്‍ജ്ജിതമാക്കി

By Web DeskFirst Published Feb 22, 2017, 1:22 PM IST
Highlights

സംഘംവിഹാറിലെ എടിമ്മില്‍ നിന്ന് ഒരു കോള്‍ സെന്റര്‍ ജീവനക്കാരനാണ് കുട്ടികളുടെ ബാങ്കിന്റെ പേരിലിറക്കിയ കള്ളനോട്ട് കിട്ടിയത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഭാരതീയ മനോരഞ്ജന്‍ ബാങ്കും. സീരിയല്‍ നമ്പര്‍ ആറ് പൂജ്യം. രൂപയുടെ ചിഹ്നമില്ല. റിസര്‍വ്വ് ബാങ്കിന്റെ സീലിന് പകരം പി കെ മുദ്ര. ഗവര്‍ണറുടെ ഒപ്പില്ല. രണ്ടായിരം രൂപയ്ക്ക് തുല്യമായ മൂല്യം നല്‍കുമെന്ന ഗവര്‍ണറുടെ ഉറപ്പിന് പകരം രണ്ടായിരം രൂപയ്ക്ക് തുല്യമായ കൂപ്പണ്‍ നല്‍കുമെന്ന് സാക്ഷിപത്രം. പരാതി അന്വേഷിക്കാന്‍ എടിഎമ്മിലെത്തിയ എസ്‌ഐക്കും കിട്ടി 2000ത്തിന്റെ കള്ളനോട്ട്. എടിഎമ്മിനുള്ളിലെ മറ്റ് നോട്ടുകള്‍ കള്ളനല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് മടങ്ങിയത്. അന്വേഷണത്തിന് എസ്ബിഐ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.

ഇതിനിടെ എടിഎമ്മുകളില്‍ നിന്നും ആവശ്യത്തിനുള്ള പണം മാത്രമേ പിന്‍വലിക്കാവൂവെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നിങ്ങള്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ അത് അത്യാവശ്യക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കേന്ദ്ര സമ്പത്തികകാര്യസെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു. 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉടനില്ലെന്ന് അറിയിച്ച ശക്തികാന്ത് ദാസ് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്നും ട്വീറ്റ് ചെയ്തു.

click me!