
കോഴിക്കോട്: സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചതിൽ അസൂയ പൂണ്ടാണ് കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി എ.കെ.ബാലൻ. പ്രളയക്കെടുതി നേരിടുന്നതിന് വിദേശത്ത് പോകാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി സംസ്ഥാനസർക്കാരിന് ഉറപ്പ് നൽകിയിരുന്നതായും എ.കെ.ബാലൻ വെളിപ്പെടുത്തി.ഇത് തടയാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും ബാലൻ ആരോപിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്ന് എ കെ ബാലന്‍ പറഞ്ഞു. 'മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് പ്രധാനമന്ത്രി നിർലജ്ജം ലംഘിച്ചു. കേരളത്തിലെ സിപിഎമ്മിന്‍റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. ഇത് ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം' : എ.കെ. ബാലന്‍ പറഞ്ഞു.
ശബരിമലയിൽ ഈശ്വര വിശ്വാസികളും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്ന് ബിജെപി പ്രചരിപ്പിക്കുന്നുവെന്ന് എ കെ ബാലന്‍ പറഞ്ഞു. ഗീബൽസിനെ തോൽപ്പിക്കുന്ന കള്ളമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കേരളം പ്രതികരിക്കുമെന്നും ബിജെപിയുടെ അടിത്തറ ഇളകുമെന്നും എകെ ബാലന്‍ പറഞ്ഞു. കേരളത്തിന്റെ തീരാശാപമായി ബിജെപി മാറിയെന്നും മന്ത്രി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam