തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ മന്ത്രി എ.കെ ബാലൻ അനുശോചിച്ചു

Published : Oct 02, 2018, 02:40 PM IST
തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ മന്ത്രി എ.കെ ബാലൻ അനുശോചിച്ചു

Synopsis

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ അനുശോചിച്ചു. 

 

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ അനുശോചിച്ചു. പഴയ തലമുറയിലെ ഏറ്റവും പ്രമുഖനായ ഹിറ്റ് മേക്കറായിരുന്ന അദ്ദേഹം അഭിനയം മുതൽ വിതരണം വരെ മലയാള ചലച്ചിത്ര രംഗത്തെ എല്ലാ രംഗത്തും തിളങ്ങിയാളായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു തമ്പി കണ്ണന്താനം. നാളെ എറണാകുളം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമെന്ന് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും അറിയിച്ചു. സംസ്കാരം മറ്റന്നാൾ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് നടക്കും‍. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏഞ്ജൽ എന്നിവർ മക്കളാണ്. രാജാവിന്‍റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, തുടങ്ങി പതിനാറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു