ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍

Published : Oct 02, 2018, 02:07 PM ISTUpdated : Oct 02, 2018, 05:02 PM IST
ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍

Synopsis

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഹിന്ദുസംഘടനകളുടെ പ്രതിഷേധം. ശബരിമല സംരക്ഷണ സമിതി പ്രവർത്തകർ പലയിടത്തും റോഡുകള്‍ തടഞ്ഞു.

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഹിന്ദുസംഘടനകളുടെ പ്രതിഷേധം. ശബരിമല സംരക്ഷണ സമിതി പ്രവർത്തകർ പലയിടത്തും റോഡുകള്‍ തടഞ്ഞു.

ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ അഖിലേന്ത്യാ ഹിന്ദു പരിഷത്തിന്‍റെ പ്രവർത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധിപേർ സമരത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി, കോട്ടയം, പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തകർ ദേശീയ പാതകളടക്കം ഉപരോധിച്ചു. തിരുവനന്തപുരത്ത് പിഎംജി ഹനുമാന്‍ ക്ഷേത്രത്തിന മുന്നില്‍ പ്രവ‍ർത്തകർ പ്രാർത്ഥനാ യജ്‍ഞം സംഘടിപ്പിച്ചു.

സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം ഉപവസ സമരം നടത്തുന്നുണ്ട്. ശബരിമലയുടെ സമീപത്തുള്ള പഞ്ചായത്തുകളില്‍ നിന്ന് എത്തിയരാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി വൈറ്റിലയിലും പാലക്കാട്ടും കോട്ടയത്തും ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു .

എറണാകുളത്ത് കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ വൈറ്റില ജംക്ഷന്‍ ഉപരോധിച്ചായിരുന്നു പ്രതിഷേധം. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കോട്ടയത്ത് എംസി റോഡ് ഉപരോധിച്ച പ്രവർത്തകർ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുത റോഡില്‍ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഗതാഗതം തടസപ്പെടുത്തി. പലയിടത്തും പ്രതിഷേധക്കാരെ പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര