നവംബര്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ച ബസുടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

By Web TeamFirst Published Oct 26, 2018, 7:17 PM IST
Highlights

വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാർജ്  എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍.

തൃശൂര്‍:നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ച ബസ്സുടമകളുമായി ഗതാഗത മന്ത്രി നാളെ ചർച്ച നടത്തും . തൃശ്ശൂർ രാമനിലയത്തിൽ 2 മണിക്ക് ചർച്ച നടത്തു . ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചത്. 

വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാർജ്  എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്. 

click me!