മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച മണിയമ്മയെ അറസ്റ്റ് ചെയ്തു

Published : Oct 26, 2018, 07:12 PM IST
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച മണിയമ്മയെ അറസ്റ്റ് ചെയ്തു

Synopsis

ബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആറന്മുള ചെറുകോൽ സ്വദേശി മണിയമ്മയെ ആണ് ആറന്മുള പൊലീസ് അറസ്റ്റ്  ചെയ്ത് ജാമ്യത്തിൽ വിട്ടത്. 

ആറന്മുള: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആറന്മുള ചെറുകോൽ സ്വദേശി മണിയമ്മയെ ആണ് ആറന്മുള പൊലീസ് അറസ്റ്റ്  ചെയ്ത് ജാമ്യത്തിൽ വിട്ടത്. 

ഇവർ ജാതീയമായി ആക്ഷേപിക്കുന്ന വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്  പത്തനംതിട്ട സ്വദേശി സുനിൽ കുമാറാണ് പൊലീസിൽ പരാതി നൽകിയത്. 

പരാമര്‍ശത്തിന് പിന്നാലെ മണിയമ്മ മാപ്പപേക്ഷയുമായി എത്തിയിരുന്നു. ജാതിയെക്കുറിച്ച് ചിന്തിച്ചല്ല പരാമര്‍ശം നടത്തിയതെന്നായിരുന്നു മണിയമ്മയുടെ വിശദീകരണം. ഇവരെ രാവിലെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി