എ കെ ശശീന്ദ്രനെ മന്ത്രിയാക്കാൻ തിരക്കിട്ട നീക്കങ്ങള്‍

Published : Jan 28, 2018, 07:05 AM ISTUpdated : Oct 04, 2018, 06:13 PM IST
എ കെ ശശീന്ദ്രനെ മന്ത്രിയാക്കാൻ തിരക്കിട്ട നീക്കങ്ങള്‍

Synopsis

തിരുവനന്തപുരം: ഫോൺവിളി കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ എകെ ശശീന്ദ്രനെ മന്ത്രിയാക്കാൻ എൻസിപി തിരക്കിട്ട നീക്കത്തിൽ. കേരള നേതാക്കൾ നാളെ ദില്ലിയിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. നാളത്തന്നെ എൽഡിഎഫ് നേതൃത്വത്തോട് ഔദ്യോഗികമായി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടേക്കും.

എത്രയും പെട്ടെന്ന് മന്ത്രി വേണമെന്നാണ് എൻസിപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. ഫോൺ വിളി കേസിൽ  കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ടായിരുന്നു. ക്ലീൻ ചിറ്റ് കിട്ടിയതോടെ നടപടികൾ വേഗത്തിലായി.  ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. എൻസിപി ആദ്യം തീരുമാനമെടുക്കട്ടെയെന്നാണ് ഇടത് നിലപാട്. സ്വതന്ത്ര എംഎൽഎമാരെ വരെ ഇറക്കി മന്ത്രിയാക്കാനുള്ള നീക്കത്തിന് സമ്മതം മൂളിയ ദേശീയ നേതൃത്വത്തിന് ഇനി കൂടുതൽ ആലോചന വേണ്ട.  

എൽഡിഫിലും സ്ഥിതി ശശീന്ദ്രന് അനുകൂലമാണ്. അതേ സമയം ശശീന്ദ്രൻ പക്ഷത്തിന് ഇനിയും ചില സംശയങ്ങൾ ബാക്കിയുണ്ട്.  കേസിൽ വിധി പറയാനിരിക്കെ അവസാന നിമിഷമെത്തിയ ഹർജിക്ക് പിന്നീൽ ചാണ്ടി വിഭാഗത്തിന് പങ്കുണ്ടോ എന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ സംശയം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം
സർക്കാർ ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം, ഗവര്‍ണറുടെ ഇടപെടലിൽ അതൃപ്തി; ലോക്ഭവന് കത്ത് നൽകിയെന്നും സിഎം ഓഫീസ്