
ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗൺ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മേരി പോപ്പിൻസ് ചലഞ്ച്. വാൾട്ട് ഡിസ്നിയുടെ മേരി പോപ്പിൻസ് എന്ന കഥയാണ് ഈ ചലഞ്ചിന് അടിസ്ഥാനം. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയാണ് മേരി പോപ്പിൻസ്. കുട്ടികൾക്ക് വേണ്ടി പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളിലാണ് ഈ മാജിക്കൽ കഥാപാത്രമുള്ളത്. കൈയിൽ ഒരു കുട പിടിച്ച് ഉയരത്തിൽ നിന്ന് ചാടുകയാണ് മേരി പോപ്പിൻസ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചാണ് കുടയുമായി ചാടുന്ന ആൾ എത്തിച്ചേരുന്നത്.
കിക്കീ ചലഞ്ച് ആവശ്യപ്പെട്ടത് ഡാൻസ് ചെയ്യാനുള്ള കഴിവാണെങ്കിൽ ഈ ചലഞ്ചിന് സാഹസികതയാണ് വേണ്ടത്. അതുകൊണ്ട് തന്നെ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പാലത്തിനും കെട്ടിടങ്ങൾക്കും മുകളിൽ നിന്നാണ് പലരും ഈ ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. എ സ്പൂൺ ഫുൾ ഓഫ് ഷുഗർ ഹെൽപ്സ് ദ് മെഡിസിൻ ഗോ ഡൗൺ എന്ന മേരി പോപ്പിൻസ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam