കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം ഉറപ്പാക്കൂ: കെ മുരളീധരന് പദ്മകുമാറിന്‍റെ മറുപടി

Published : Jan 13, 2019, 02:05 PM ISTUpdated : Jan 13, 2019, 03:27 PM IST
കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര്‍ സ്വന്തം സ്ഥാനം ഉറപ്പാക്കൂ: കെ മുരളീധരന്  പദ്മകുമാറിന്‍റെ മറുപടി

Synopsis

പാർട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ ക്ഷണിക്കാൻ തോന്നിയത്. അവനവന്‍റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്നമുള്ളവർക്കാണ് ഇങ്ങനെ തോന്നുക. കണ്ണടക്കുന്ന കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് തന്‍റെ സ്വപ്നം.

സന്നിധാനം: തന്നെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെ മുരളീധരന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മറുപടി. കോൺഗ്രസിലേക്ക് ക്ഷണിക്കുന്നവർ സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം. തന്‍റെ പൊതുജീവിതത്തെക്കുറിച്ച് മുരളീധരനുള്ള കരുതലിൽ സന്തോഷമുണ്ട്. എന്നാൽ രാമൻ നായരെ പോലും കോൺഗ്രസിൽ പിടിച്ചു നിർത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്ന് എ പദ്മകുമാർ പരിഹസിച്ചു. 

പതിനഞ്ചാം വയസിലാണ് താൻ പൊതുപ്രവർത്തനം തുടങ്ങിയത്. ഇന്നുവരെ പാർട്ടിയോ മുന്നണിയോ മാറേണ്ടിവന്നിട്ടില്ല. പാർട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ തോന്നിയത്. അവനവന്‍റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്നമുള്ളവർക്കാണ് ഇങ്ങനെ തോന്നുക. കണ്ണടക്കുന്ന കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് തന്‍റെ സ്വപ്നം. അത് മുരളീധരന് മനസ്സിലാകില്ലെന്നും എ പദ്മകുമാർ പറഞ്ഞു. 

ശബരിമലമല വിഷയത്തില്‍ എ പദ്മകുമാര്‍ പിണറായി വിജയനെ ഭയാണെന്നാണ് കഴിയുന്നതെന്നും അദ്ദേഹത്തിന് ഉടൻ സിപിഎം വിടേണ്ടിവരുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബോംബ് പടക്കമായി!! സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ