
ചലച്ചിത്ര താരങ്ങളുടെ അപരൻമാർ പലപ്പോഴെും വാർത്തകളിൽ നിറയാറുണ്ട്. ഈ അടുത്ത് ബോളിവുഡ് താരം സൽമാൻ ഖാന്റെ അപരന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ തെന്നിന്ത്യൻ സൂപ്പരതാരം ധനുഷ് ആണ് അപരന്റെ വലയിൽപ്പെടുന്നത്.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2വിലെ റൗഡി ബേബിക്ക് ടിക് ടോക്കിൽ ചുവടുവയ്ക്കുന്ന ധനുഷിന്റെ അപരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ റൗഡി ബേബിക്ക് ധനുഷ് ചുവടുവയ്ക്കുന്നതാണെന്ന് തോന്നും. വ്യക്തമായി ഒന്നുകൂടി നോക്കിയാൻ മനസ്സിലാകും ധനുഷല്ലെന്ന്. എന്നാലും ഒരു സംശയമായിരിക്കും ധനുഷ് തന്നെയാണോയെന്ന്. എന്നാൽ ശരിക്കും ധനുഷല്ലെന്ന് അറിയുമ്പോൾ അമ്പരപ്പായിരിക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക് ടോകിൽ വൈറലായ ധനുഷിന്റെ ഈ അപരന്റെ വീഡിയോയ്ക്ക് ആരാധകർ ഏറേയാണ്. അലക്സ് ഡിസൂസ എന്ന ടിക് ടോക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റൗഡി ബേബിയിൽ ധനുഷ് ധരിച്ചതിന് സാദൃശ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് അതെ നൃത്തചുവടുകളുമായി എത്തിയാണ് യുവാവ് കൈയ്യടി നേടുന്നത്.
നടത്തത്തിലും സംസാരത്തിലും സ്റ്റൈലിലുമെല്ലാം ധനുഷിനെ പിന്തുടരുന്ന ആളാണ് യുവാവെന്ന് മുമ്പ് ചെയ്ത വീഡിയോകളിൽനിന്ന് വ്യക്തമാണ്. ധനുഷിന്റെ മാരിയിലെ വസ്ത്രങ്ങളും സംഭാഷണങ്ങളുമാണ് മിക്ക വീഡിയോയിലുമുള്ളത്. മൂന്നര ലക്ഷത്തിലധികം ആളുകളാണ് ടിക് ടോകിൽ ഇദ്ദേഹത്തെ പിന്തുടരുന്നത്.
ടിക് ടോകിലടക്കം റൗഡി ബേബി തരംഗം തുടരുകയാണ്. സിരകളിൽ ആവേശം നിറച്ച് ധനുഷിന്റെയും സായ്പല്ലവിയുടെയും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബില്‍ റെക്കോർഡുകളുമായി കുതിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശികളായ സച്ചിൻ -പ്രിയങ്ക എന്നിവർ വിവാഹത്തിൽ റൗഡി ബേബിക്ക് പുത്തൻ എൻട്രി നൽകിയിരുന്നു.
പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് കോർത്തിണക്കിയാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. പ്രിയങ്കയും സച്ചിനും തകർത്താടിയതോടെ സംഭവം മാസ്. ഇവരുടെ ബന്ധുക്കളും ഒപ്പം ചുവടുവെച്ചതോടെ വീഡിയോ കളർഫുള്ളായി. ‘മലയാളികളുടെ റൗഡി ബേബി’ എന്നാണ് സമൂഹ്യമാധ്യമങ്ങൾ വീഡിയോ വ്യപകമായി പ്രചരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam