16 വർഷം പിന്നിട്ട തൻ്റെ വിവാഹ ജീവിതത്തിൽ നിന്ന് പഠിച്ച പ്രധാന പാഠങ്ങൾ പങ്കുവെക്കുകയാണ് രാഹുൽ ഈശ്വർ. മക്കളാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും, ക്രിസ്ത്യൻ പള്ളികളിലേത് പോലെ ഹിന്ദു, മുസ്‌ലിം ജനതയ്ക്കും വിവാഹ പൂർവ വിദ്യാഭ്യാസം അത്യാവശ്യമാണെന്നും രാഹുല്‍.

തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികൾ ചെയ്യുന്ന പോലെ വിവാഹ പൂർവ വിദ്യാഭ്യാസം ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതക്ക് വേണമെന്നും രാഹുൽ ഈശ്വർ. കല്യാണത്തിന് പഠന മാന്വൽ ദൈവം നൽകുന്നില്ല. അതിനു പകരമാണ് ദൈവം ഡോ. ജോൺ ​ഗ്രേയുടെ പുസ്തകം മെൻ ആർ ഫ്രം മാർസ്, വിമൻ ആർ ഫ്രം വീനസ് എന്ന പുസ്തകം രചിച്ചിരിക്കുന്നതെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. 16 വർഷം പിന്നിട്ട വിവാഹ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മക്കൾ ആണ് ഏറ്റവും വലിയ അനുഗ്രഹമെന്നും അവരെ ദൈവം അയക്കുന്നതാണെന്നുമാണെന്നും രാഹുൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പ്

16 വർഷം, ~6000 ദിവസം.. വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ 2 പാഠങ്ങൾ - (1) കുടുംബം, മക്കൾ ആണ് ഏറ്റവും വലിയ അനുഗ്രഹം, അവരെ ദൈവം അയക്കുന്നതാണ്. (ദൈവം / പ്രകൃതി / പ്രപഞ്ചം എന്ത് വിളിച്ചാലും) #children #marriage #family

2. കല്യാണത്തിന് പഠന മാന്വൽ ദൈവം നൽകുന്നില്ല. അതിനു പകരം ആണ് ദൈവം Dr John Gray യിലൂടെ Men are From Mars , Women are From Venus എന്ന പുസ്തകം അയച്ചത്. ക്രിസ്ത്യൻ പള്ളികൾ ചെയ്യുന്ന പോലെ വിവാഹ പൂർവ വിദ്യാഭ്യാസം ഉറപ്പായും നമ്മൾ ഹിന്ദു + മുസ്‌ലിം ജനതയ്ക്കു വേണം.