ടോയ്ലെറ്റിൽ പെരുമ്പാമ്പ്; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Sep 4, 2018, 9:58 PM IST
Highlights

വേനൽക്കാലങ്ങളിൾ‌ പാമ്പുകൾ ഇരിപ്പിടം കണ്ടെത്തുന്നത് ടോയ്ലറ്റുകൾക്കും ബാത്റുമുകൾക്കുമുള്ളിലാണെന്ന് ഇവർ പറയുന്നു. യുവതിയുടെ ടോയ്ലറ്റിൽ യൂറോപ്യൻ ക്ലോസറ്റിന്റെ ഉള്ളിലും പുറത്തുള്ള പൈപ്പിലുമാണ് പാമ്പ് ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. 


ആസ്ട്രേലിയ: ടോയ്ലറ്റിൽ ഇരിക്കുന്നതിന് മുമ്പ് നന്നായി പരിശോധിച്ചിട്ട് വേണമെന്ന ഉപദേശം നൽകുകയാണ് ആസ്ട്രേലിയയിലെ പാമ്പു പിടുത്തക്കാർ. ഇങ്ങനെ പറയാനൊരു കാരണമുണ്ട്. ഒന്നരയടി നീളമുള്ള പെരുമ്പാമ്പിനെയാണ് ടോയ്ലറ്റിനുള്ളിൽ കണ്ടെത്തിയത്. ആസ്ത്രേലിയയിലെ കെയ്ൻസ് സ്നേക്ക് റിമൂവൽ എന്ന സംഘടനയാണ് ഈ പെരുമ്പാമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്. വേനൽക്കാലങ്ങളിൾ‌ പാമ്പുകൾ ഇരിപ്പിടം കണ്ടെത്തുന്നത് ടോയ്ലറ്റുകൾക്കും ബാത്റുമുകൾക്കുമുള്ളിലാണെന്ന് ഇവർ പറയുന്നു. യുവതിയുടെ ടോയ്ലറ്റിൽ യൂറോപ്യൻ ക്ലോസറ്റിന്റെ ഉള്ളിലും പുറത്തുള്ള പൈപ്പിലുമാണ് പാമ്പ് ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. 

സാധാരണ മൂന്നടി നീളം വരെ ഇത്തരം പെരുമ്പാമ്പുകൾക്ക് ഉണ്ടാകാറുണ്ടെന്ന് പാമ്പുപിടുത്തക്കാരനായ ഡേവിഡ് വാൾട്ടൺ പറയുന്നു. ടോയ്ലറ്റിൽ നിന്നും പിടിച്ച പാമ്പിനെ നദിയിലാണ് കൊണ്ടുവിട്ടത്. ഭാ​ഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നും ഡേവിഡ് പറയുന്നു. ഫേസ്ബുക്കിൽ ഫോട്ടോ കണ്ട എല്ലാവരും ഭയത്തോടെയാണ് കമന്റ് ചെയ്തിരിക്കുന്നത്. ടോയ്ലറ്റ് ഉപയോ​ഗിക്കുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുമെന്നാണ് എല്ലാവരും പറയുന്നത്. 


 

click me!