സഹായമല്ല, അവകാശം; സഹായം റദ്ദാക്കിയ അമേരിക്കയ്ക്ക് പാക്കിസ്ഥാന്‍റെ മറുപടി

Published : Sep 04, 2018, 07:03 AM ISTUpdated : Sep 10, 2018, 03:12 AM IST
സഹായമല്ല, അവകാശം; സഹായം റദ്ദാക്കിയ അമേരിക്കയ്ക്ക് പാക്കിസ്ഥാന്‍റെ മറുപടി

Synopsis

അമേരിക്കയുടെ എതിർപ്പ് പാക്-ചൈന സൗഹൃദത്തോടും കൂടിയാണെന്നാണ് നിഗമനം. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ പാകിസ്ഥാൻ പങ്കാളിയാവുന്നതും പാകിസ്ഥാനിൽ ചൈന വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. 

ഇസ്ലാമാബാദ്: അമേരിക്ക ധനസഹായം റദ്ദാക്കിയതിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി പാക്കിസ്ഥാന്‍. അത് സഹായമല്ല, തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് പാകിസ്ഥാനന്റെ മറുപടി. അഫ്ഗാനിസ്ഥാൻ താവളമാക്കിയ താലിബാനെതിരായ യുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമത്താവളങ്ങളും റോഡുകളും ഉപയോഗിക്കുന്നതിന് നല്‍കിത്തുടങ്ങിയ പണം പാകിസ്ഥാൻ ഉപയോഗിച്ചത് സൈനികസാമഗ്രികൾ വാങ്ങി കൂട്ടാനാണ്. അമേരിക്കയുടെ എതി‍പ്പു വകവെക്കാതെ താലിബാനെ സഹായിക്കുന്നതും തുടരുകയും ചെയ്തു. അതിനോട് എതിർപ്പറിയിച്ച് ഒബാമ സ‍ര്‍ക്കാരും സഹായം വെട്ടിക്കുറച്ചിരുന്നു.

ട്രംപിനന്റെ ഭരണകാലത്താണ് സഹായം മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്തതെന്നുമാത്രം. അമേരിക്കയുടെ എതിർപ്പ് പാക്-ചൈന സൗഹൃദത്തോടും കൂടിയാണെന്നാണ് നിഗമനം. ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ പാകിസ്ഥാൻ പങ്കാളിയാവുന്നതും പാകിസ്ഥാനിൽ ചൈന വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതും അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തിൽ തുടങ്ങിയ അമേരിക്ക-ചൈന ഏറ്റുമുട്ടൽ പാകിസ്ഥാനിലെത്തിയിരിക്കുന്നു എന്നാണ് വിലയിരുത്തൽ. 

പക്ഷേ പാകിസ്ഥാന് അമേരിക്ക നൽകിവന്ന സഹായം നൽകിക്കൊണ്ട് അമേരിക്കയുടെ സ്ഥാനം ചൈന ഏറ്റെടുക്കുമെന്ന് നിരീക്ഷകർ കരുതുന്നില്ല. മാത്രമല്ല, നിർമ്മാണപരവർത്തനങ്ങൾക്ക് പാകിസ്ഥാൻ ചൈനയ്ക്ക് നൽകേണ്ടത് കോടികളാണ്, അത് കൊടുത്തുതീർക്കാൻ പാകിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേതീരു. അതുകൊണ്ടുതന്നെ അമേരിക്കയുടെ നടപടിയിൽ എതിർപ്പ് പ്രകടമാക്കിയെങ്കിലും പ്രവർത്തിയിലൂടെ പാകിസ്ഥാൻ തിരിച്ചടിക്കില്ല എന്നാണ് കരുതുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'