
ഛത്തീസ്‍ഗഡ്: നിമിഷ നേരം കൊണ്ടാണ് വിഹാഹ പന്തലില്‍ നിലവിളി ഉയര്‍ന്നത്. മകളുടെ വിവാഹാഘോഷത്തിനിടയില്‍ ഇത്തരമൊരു അപകടം സംഭവിക്കുമെന്ന് ആ രക്ഷിതാക്കളും കരുതിയില്ല. സാധാരണ വിവാഹ ചടങ്ങുകള്‍പോലെ തന്നെയായിരുന്നു ആ വിവാഹവും തുടങ്ങിയത്. ചടങ്ങുകളുടെ വീഡിയോയും പിടിച്ച് ഫോട്ടോഗ്രാഫര്‍മാരും സജീവമായിരുന്നു. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലേയ്ക്ക് വധുവിനെ യാത്രയാക്കിയത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
വധു വരന്‍മാര്‍ കയറിയ എസ് യു വിയ്ക്ക് മുന്നില്‍ അവരെ അഭിവാദനം ചെയ്ത് നൃത്തം ചെയ്യുന്നവരില്‍ ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളുമുണ്ടായിരുന്നു. പതിയെ മുന്നോട്ട് എടുത്ത എസ് യു വി കണ്ണടച്ച് തുറക്കും മുമ്പ് നൃത്തം വയ്ക്കുന്നവരിലേയ്ക്ക് ഇടിച്ച് കയറി. ഇന്നലെ രാത്രി ഛത്തീസ്ഗഡിലെ ചംമ്പാ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. അപകടത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റും. ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകട കാരണം.
ആളുകളെ ഇടിച്ച് വീഴ്ത്തുന്നത് കണ്ട നിര്‍ത്താന്‍ ശ്രമിച്ചത് അപകടത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ കാരണായി. നിര്‍ത്തുന്നതിന് പകരം ഡ്രൈവര്‍ റിവേഴ്സ് ഇട്ടതോടെ വാഹനം ഇടിച്ച് വീണവരുടെ മുകളില്‍ കൂടി എസ്‍യുവി കയറിയിറങ്ങി. ഡ്രൈവര്‍ മദ്യപിച്ചോയെന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വധു വരന്മാര്‍ക്കും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam