ശക്തമായി തിരിച്ചടിക്കും; സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി

Published : Feb 15, 2019, 11:37 AM ISTUpdated : Feb 15, 2019, 11:55 AM IST
ശക്തമായി തിരിച്ചടിക്കും; സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി

Synopsis

രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ദില്ലി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും  നരേന്ദ്രമോദി പറഞ്ഞു.

മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ലോകത്തിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട നമ്മുടെ അയൽക്കാർ  ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അവർക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച എല്ലാ ലോകരാഷ്ട്രങ്ങൾക്കും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല