രാജ്യസഭാ സീറ്റ്: ആം ആദ്മി പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു

Published : Dec 30, 2017, 07:52 AM ISTUpdated : Oct 05, 2018, 12:43 AM IST
രാജ്യസഭാ സീറ്റ്: ആം ആദ്മി പാർട്ടിയിൽ  തർക്കം രൂക്ഷമാകുന്നു

Synopsis

രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്മി പാർട്ടിയിൽ  തർക്കം രൂക്ഷമാകുന്നു. മുതിർന്ന നേതാവ് കുമാർ വിശ്വാസിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ എഎപി ഓഫീസിന് മുന്നിൽ  പ്രതിഷേധ പ്രകടനം നടത്തി.

ആം ആദ്മിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന നേതാവ് കുമാർ വിശ്വാസും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള  സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതാണ് എറ്റവും ഒടുവിലത്തെ തർക്കവിഷയം. മത്സരിക്കണമെന്ന് കുമാർ വിശ്വാസിന് ആഗ്രഹമുണ്ടെങ്കിലും  കെജ്രിവാളിന് ഇതിനോട് താൽപര്യമില്ല . പാർട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖ‌ർക്കായുള്ള തിരച്ചിലിലാണ് കേജ്രിവാൾ. മുൻ ആ‌ർബിഐ ഗവർണർ രഘുറാം രാജൻ, മുൻ സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ എന്നിവർക്ക് സീറ്റ് വാഗ്ദാന ചെയ്തെങ്കിലും  നിരസിക്കുകയാണുണ്ടായത്. കുമാർ വിശ്വാസിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  ഒരു സംഘം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാൽ തന്റെ പേരിൽ പാർട്ടിയിൽ കലാപമുണ്ടാക്കരുതെന്നും വ്യക്തിയെക്കാൾ പാർട്ടിക്കാണ് താൻ വില കൽപ്പിക്കുന്നതെന്നും കുമാർ  വിശ്വാസ് ട്വീറ്റ് ചെയ്‍തു. കൊല്ലപ്പെട്ടെങ്കിലും അഭിമന്യു യോദ്ധാവ് തന്നെയെന്ന് പറ‍ഞ്ഞു കൊണ്ട് അവസാനിക്കുന്ന ട്വീറ്റ് പക്ഷേ വിശ്വാസിന്റെ അതൃപ്‍തി വ്യക്തമാക്കുന്നതായിരുന്നു. ജനുവരി അഞ്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. നിലവിൽ മൂന്ന് സീറ്റുകളിലും വിജയിക്കുവാൻ കഴിയുമെങ്കിലും രാജ്യസഭയിലേക്കുള്ള മത്സരം ആം ആദ്മിക്ക് തലവേദനയാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം; അരുമാനൂർ ശ്രീ നയിനാർ ക്ഷേത്രത്തിൽ വെച്ച് വിവാഹം
ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിച്ചു, പ്രൊജക്ടൈലുകൾ പതിച്ച് തീപിടിച്ചു, 20 പേരെ രക്ഷപ്പെടുത്തി ഒമാൻ നാവികസേന