ദില്ലിയില്‍ സ്‌ത്രീയെ അപമാനിച്ച കേസില്‍ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

Web Desk |  
Published : Jul 24, 2016, 11:52 AM ISTUpdated : Oct 05, 2018, 01:18 AM IST
ദില്ലിയില്‍ സ്‌ത്രീയെ അപമാനിച്ച കേസില്‍ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

Synopsis

ദില്ലി: സ്‌ത്രീയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌ത കേസില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എ അറസ്റ്റിലായി. ഓഖ്‌ലയില്‍ നിന്നുള്ള അമാനത്തുള്ള ഖാന്‍ എന്ന ആം ആദ്മി എം എല്‍ എയെയാണ് ദില്ലി പൊലീസ്  അറസ്റ്റു ചെയ്‌തത്. ദില്ലി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് രഞ്ജന്‍ ആണ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചത്. അമാനത്തുള്ള ഖാനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവം സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. മോദി ജി ഒരു ആം ആദ്മി എം എല്‍ എയെ കൂടി അറസ്റ്റു ചെയ്തിരിക്കുന്നുവെന്നാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്. ദില്ലി പൊലീസിന് മേല്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിയന്ത്രണാധികാരം ദുരുപയോഗം ചെയ്‌തു ആം ആദ്മി പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജൂലൈ ഇരുപതിനാണ് 35 വയസുള്ള സ്‌ത്രീ, അമാനത്തുള്ള ഖാനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനെതിരെ പരാതി നല്‍കാന്‍ എത്തിയപ്പോള്‍ എം എല്‍ എയും അനുയായികളും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് പരാതി. സ്‌ത്രീത്വത്തെ അപമാനിക്കുന്നതിനെതിരെയുള്ള ഐ പി സി 509 വകുപ്പ് പ്രകാരമാണ് ദില്ലിയിലെ ജാമിയ നഗര്‍ പൊലീസ് കേസെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും