രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഖുറേഷിയും യഹിയയും പ്രേരിപ്പിച്ചെന്ന എബിന്റെ മൊഴി

By Web DeskFirst Published Jul 24, 2016, 11:37 AM IST
Highlights

പാലക്കാടു നിന്നും കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ തന്റെ സഹോദരി മെറിനെ മതം മാറ്റി ഐഎസില്‍ ചേര്‍ക്കാനായി നാടുകടത്തിയെന്നാണ് തമ്മനം സ്വദേശി എബിന്‍ ജേക്കബ് പാലാരിവട്ടം പൊലീസിന് നല്‍കിയ മൊഴി. രാജ്യത്തിനെതിരെ യുദ്ധം നടത്താന്‍ യഹിയയും മുംബൈ സ്വദേശിയായ ഖുറേഷ്യയും പ്രേരിപ്പിച്ചു. കൊച്ചയിലെ വിദ്യാഭ്യാസ കാലത്താണ് ബെസ്റ്റിന്‍, മെറിനെ പരിചയപ്പെട്ടത്. പിന്നീട് ബെസ്റ്റിന്‍ മതം മാറി യഹിയായി. മുംബൈയില്‍ ജോലി ചെയ്തിരുന്ന മെറിനെ അവിടെയത്തിയാണ് ബെസ്റ്റിന്‍ നിര്‍ബന്ധിച്ച് മതംമാറ്റിയത്. ഇതിനുശേഷം തന്നെയും മുംബൈയിലെത്തിച്ചു. 

അന്ധേരിയിലുള്ള ഖുറേഷിയുടെ അടുത്തെത്തിച്ചതും യഹിയയാണ്. ഇന്ത്യ അന്ധവിശ്വാങ്ങളുടെ നാടാണെന്നും ഇതുമാറ്റാനായി തയ്യാറെടുക്കണമെന്നും പറഞ്ഞായിരുന്നു ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ പഠനം. ചതിക്കുഴികള്‍ മനസിലാക്കിപ്പോഴാണ് നാട്ടിലേക്ക് തിരിച്ചെത്തിയതെന്ന് മൊഴിയില്‍ പറയുന്നു. ഇതിനകം തീവ്രനിലപാടിലേക്ക് മാറിയ സഹോദരി മെറിന്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലം സംഭവിച്ചാല്‍ ആയുധമെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും കാസര്‍കോഡേക്ക്  സഹോദരിയെ നിര്‍ബന്ധിച്ചു കൊണ്ടുപോയെന്നും മൊഴിയില്‍ പറയുന്നു. 

പിന്നീട് ശ്രീലങ്കിയിലേക്ക് പോയതായും പറയുന്നു. ഈ നിര്‍ണായമൊഴിയുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തതും അറസ്റ്റുകളുണ്ടായതും. അതേ സമയം കാസര്‍കോഡ് നിന്ന് കാണാതായ ഹഫീസുദ്ദീന്‍ സഹോദരിക്ക്  സന്ദേശമയച്ചു. ആശങ്കപ്പെടേണ്ടെന്ന് പറയുന്ന സന്ദേശം അഫ്ഗാനിസ്ഥാനില്‍ നിന്നാണ് എത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. സന്ദേശം പൊലീസ് പരിശോധിക്കുകയാണ്.


 

click me!