ഇരട്ട പദവി: എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ സ്‌റ്റേ ഇല്ല

Published : Jan 24, 2018, 05:58 PM ISTUpdated : Oct 04, 2018, 04:59 PM IST
ഇരട്ട പദവി: എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ സ്‌റ്റേ ഇല്ല

Synopsis

ദില്ലി: ഇരുപത് എംഎല്‍എ മാരെ അയോഗ്യരാക്കിയ നടപടിയില്‍ ദില്ലി ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. എന്നാല്‍ തിങ്കളാഴ്ചവരെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഇന്നലെയാണ് ആം ആദ്മി പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ തിങ്കളാഴ്ച കോടതി കേസ് കേള്‍ക്കാനിരിക്കുകയാണ്. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തിങ്കളാഴ്ചയ്ക്ക് മുന്പ് പുറപ്പെടുവിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടത്.

ഇരട്ട പദവി ചൂണ്ടിക്കാട്ടി അയോഗ്യത കല്‍പ്പിച്ച തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദ്യം ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയതെന്നും എംഎല്‍എമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിനിടെ കമീഷന്റെ നടപടി അംഗീകരിച്ചു കൊണ്ട് ഞായറാഴ്ച രാഷ്ട്രപത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ ആദ്യ ഹര്‍ജി പിന്‍വലിച്ചു കൊണ്ടു പുതുക്കിയ ഹര്‍ജി നല്‍കുകയായിരുന്നു. പാര്‍ലമെന്ററി സെക്രട്ടറിമാരായി എം എല്‍ എമാരെ നിയമിച്ചത് സാന്പത്തിക നേട്ടമുണ്ടാക്കുന്ന ഇരട്ടപദവിയാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ടെത്തല്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്‍സി നിയമന തട്ടിപ്പ്: അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്, പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കും
ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് പി കെ ശശി