സൂര്യൻ ഉദിച്ചുയരും, താമര വിരിയും; മൂന്നര പതിറ്റാണ്ട് പഴക്കമുള്ള പ്രവചനം

By Web TeamFirst Published Aug 16, 2018, 6:04 PM IST
Highlights

ആർഎസ്എസ് പ്രചാരകനായി തുടങ്ങി ജീവിതകാലം മുഴുവൻ സംഘപരിവാറിനൊപ്പം സഞ്ചരിച്ച വാജ്പേയി നിലപാടുകളിൽ ഉറച്ചു നിന്നപ്പോഴും സംവാദങ്ങൾക്ക് തയ്യാറായ നേതാവായിരുന്നു. തൻറെ അനുയായികൾ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചപ്പോൾ വാജ്പേയി മുന്നറിയിപ്പ് നല്കാൻ മടിച്ചില്ല. തോല്‍വികളെ ചെറു പുഞ്ചിരിയോടെ സ്വീകരിക്കാനും മോദി പഠിച്ചു.

ദില്ലി: ആർഎസ്എസ് പ്രചാരകനായി തുടങ്ങി ജീവിതകാലം മുഴുവൻ സംഘപരിവാറിനൊപ്പം സഞ്ചരിച്ച വാജ്പേയി നിലപാടുകളിൽ ഉറച്ചു നിന്നപ്പോഴും സംവാദങ്ങൾക്ക് തയ്യാറായ നേതാവായിരുന്നു. തൻറെ അനുയായികൾ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചപ്പോൾ വാജ്പേയി മുന്നറിയിപ്പ് നല്കാൻ മടിച്ചില്ല. തോല്വികളെ ചെറു പുഞ്ചിരിയോടെ സ്വീകരിക്കാനും മോദി പഠിച്ചു.

മുപ്പത്തിയെട്ട് വർഷം മുമ്പ് മുംബൈയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് തുടങ്ങിയ ആ പ്രസംഗം. അവസാനിപ്പിച്ചത് കവിത തുളുമ്പുന്ന വാക്കുകളിലൂടെ. ഇരുട്ടും മാറും. സൂര്യൻ ഉദിച്ചുയരും, താമര വിരിയും. ഇന്ത്യൻ രാഷ്ട്രീയത്തിൻറെ ഭാവി ഒരു ജ്യോത്സനെപോലെ വാജ്പേയി അന്ന് പ്രവചിച്ചു. 16 വർഷത്തിനിപ്പുറം റയ്സിനാ കുന്നുകളിൽ വാജ്പേയി എന്ന ഭരണകർത്താവ് ഉദിച്ചു.

നാല് അംഗങ്ങൾ മാത്രമായി സഭയിലെത്തിയ ജനസംഘകാലവും രണ്ടു പേർ മാത്രമുണ്ടായിരുന്ന ബിജെപി കാലവും വാജ്പേയി പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തിൻറെ മത്ത് ഒട്ടും പിടിക്കാത്ത ചിലപ്പോൾ ക്ഷോഭിക്കുന്ന ചിലപ്പോൾ ചിരിക്കുന്ന മുഖവുമായി വാജ്പേയി എതിരാളികളെ നിശബ്ദരാക്കി. തോല്വിയവും ജയവും ഒക്കെ വാജ്പേയി ഒരു പോലെ നേരിട്ടു.

രണ്ടായിരത്തി നാലിൽ അധികാരത്തിൽ നിന്ന് പുറത്തു പോയപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരുമായും സൗഹൃദം പങ്കു വച്ച് കാൽമുട്ടിലെ ആ വേദന മറന്ന് ലോക്സഭയിലേക്ക് കയറി വരുന്ന വാജ്പേയിയെ കാണാമായിരുന്നു. 1996-ൽ 13 ദിവസത്തിനു ശേഷം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴും വാജ്പേയിയുടെ പെരുമാറ്റം ശരിക്കും മഹാനായ ഒരു നേതാവിൻറേതു തന്നെയായിരുന്നു

നരേന്ദ്രമോദിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു പഴയ പ്രചാരകനായ വാജ്പേയിക്ക്. എന്നാൽ  കലാപത്തിനു ശേഷം വാജ്പേയി സ്വന്തം പാർട്ടിയുടെ സർക്കാരിനെ എതിർത്തു. രണ്ടായിരത്തി നാലിൽ ഹിന്ദുസംഘടനകളുടെ നിസഹകരണത്തിലേക്ക് പോലും നയിച്ച പ്രസ്താവനകൾ. എന്നാൽ പറയേണ്ട ചില കാര്യങ്ങൾ പറയാൻ വാജ്പേയി മടികാണിച്ചില്ല

ഇന്ത്യയിൽ ആരെങ്കിലും അയിത്തം നേരിട്ടറിഞ്ഞെങ്കിൽ അതു തൻറെ പ്രസ്ഥാനമാണെന്ന് വാജ്പേയി പറയുമായിരുന്നു. ആർഎസ്എസിനോടുള്ള എതിർപ്പ് മാറ്റിവച്ച് 23 കക്ഷികൾ എബി വാജ്പേയിക്കൊപ്പം ചേർന്നു. ഇന്ത്യയിലെ കൂട്ടുകക്ഷി രാഷ്ട്രീയത്തിലെ സുപ്രധാന കാൽവയ്പായിരുന്നു 1998മുതൽ 2004 വരെയുള്ള വാജ്പേയി യുഗം. രാഷ്ട്രീയം ഒരാൾ ഒറ്റയ്ക്ക് എല്ലാം നേടാനുള്ളതല്ല. സംവാദവും വിട്ടുവീഴ്ചകളും ജനാധിപത്യത്തിൻറെ ഭാഗമാണെന്ന് വാജ്പേയി തെളിയിച്ചു.

click me!