മദനി തിരികെ ബംഗലൂരുവിൽ എത്തി

Published : Aug 20, 2017, 12:48 AM ISTUpdated : Oct 04, 2018, 07:19 PM IST
മദനി തിരികെ ബംഗലൂരുവിൽ എത്തി

Synopsis

ബംഗലൂരു: മകന്‍റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തി യ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി തിരികെ ബംഗലൂരുവിൽ എത്തി.കൊച്ചിയിൽ നിന്ന് വിമാനമാർഗമാണ് മദനി ബംഗലൂരുവിൽ എത്തിയത്.മടക്കയാത്ര വേദന ഉണ്ടാക്കുന്നതാണെന്ന് മദനി പ്രതികരിച്ചു. വിചാരണകോടതിയിലും സുപ്രീം കോടതിയിലുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ആഗസ്റ്റ് ആറിനാണ് മദനി കേരളത്തിലെത്തിയത്.

ആഗസ്റ്റ് ആറ് മുതൽ 19 വരെ കേരളത്തിൽ തങ്ങാനായിരുന്നു സുപ്രീം കോടതി നൽകിയ അനുമതി.കേരളത്തിൽ തനിക്ക് ലഭിച്ച പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നതായി അദ്ദേഹം പ്രതികരിച്ചു.അടുത്ത വരവിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ആകുമെന്നാണ് പ്രതീക്ഷ.വിചാരണ ഇനിയും വൈകിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും മദനി പറഞ്ഞു

നെടുമ്പാശ്ശേരിയില്‍ നിന്ന് എയർ ഏഷ്യ വിമാനത്തിൽ മടങ്ങിയ മദനിക്കൊപ്പം കർണാടക പൊലീസിലെ 2 ഉയർന്ന ഉദ്യോഗസ്ഥർ, ഇളയ മകൻ സലാഹുദീൻ, പിഡിപി ചെയർമാൻ തുടങ്ങിയവരും ഉണ്ടായിരുന്നു. മൂത്തമകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും അമ്മയെ കാണാനുമായി കേരളത്തിലെത്തിയ മദനിക്ക് വൻ സുരക്ഷയാണ് കേരള പൊലീസും കർണാടക പൊലീസും ഒരുക്കിയത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് മദനി കേരളത്തിലെത്തിയത്. ഒരു ലക്ഷത്തി പതിനെണ്ണായിരമായിരുന്നു മദനിയുടെ സുരക്ഷാ ചെലവ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ