'പിഡിപി പ്രവര്‍ത്തകരെയും നേതാക്കളെയും കാണരുത്'; മഅദ്നി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കും

Published : Oct 28, 2018, 08:46 AM ISTUpdated : Oct 28, 2018, 08:47 AM IST
'പിഡിപി പ്രവര്‍ത്തകരെയും നേതാക്കളെയും കാണരുത്'; മഅദ്നി കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കും

Synopsis

പി‍ഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദ്നിയുടെ പരാതി.  

ബെംഗളൂരു: അസുഖബാധിതയായ അമ്മയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുള്‍നാസര്‍ മഅദ്നി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും. പി‍ഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദ്നിയുടെ പരാതി.

സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു. ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം. ഇന്ന് മുതൽ നവംബർ നാല് വരെ കേരളത്തിൽ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്ഫോടനക്കേസ് വിചാരണക്കോടതി മഅദ്നിക്ക് അനുമതി നൽകിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം, സ്കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി
ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ അപകടം