
ഇടുക്കി:മൂന്നാറിൽ നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികൾ നിരാശയിൽ. സീസൺ അവസാനിക്കാറായതോടെ രാജമലയിൽ കുറിഞ്ഞി പൂക്കൾ കരിഞ്ഞ് തുടങ്ങിയതാണ് സഞ്ചാരികളെ നിരാശരാക്കുന്നത്. പ്രളയത്തിന് ശേഷം നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജ അവധിയ്ക്ക് ഉത്തരേന്ത്യയിൽ നിന്ന് നിരവധി പേർ രാജമലയിൽ എത്തിയിരുന്നു. എന്നാൽ രാജമലയിലെ കാഴ്ചയിപ്പോൾ ഇതാണ്.
ഇരവികുളം ദേശീയോദ്യാനത്തിൽ അവിടവിടെ മാത്രമാണ് നിലവിൽ കുറിഞ്ഞി പൂക്കളുള്ളത്. ഇടവിട്ട് പെയ്ത മഴയാണ് നീലക്കുറിഞ്ഞിയ്ക്ക് തിരിച്ചടിയായത്. തുടർച്ചയായി വെയിൽ ലഭിക്കാതായപ്പോൾ പൂക്കൾ അഴുകി. കുറിഞ്ഞി പ്രതീക്ഷിച്ച പോലെയില്ലെങ്കിലും വരയാടുകൾ കൂട്ടത്തോടെ താഴേക്ക് ഇറങ്ങുന്നത് സഞ്ചാരികൾക്ക് ആശ്വാസമാകുന്നു.
ഓഗസ്റ്റ് ആദ്യം പൂവിട്ട കുറിഞ്ഞി രണ്ട് മാസത്തോളം സഞ്ചാരികൾക്ക് നീലവന്തം ഒരുക്കിയിരുന്നു. പ്രതീക്ഷയോടെ വരുന്ന സഞ്ചാരികൾക്ക് നേരിയ ആശ്വാസമായി മൂന്നാർ ഡിവൈഎസ്പി ഓഫീസിൽ കുറിഞ്ഞി കാഴ്ചയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam