മദനി മാതാവിനെ കണ്ടു; നവംബര്‍ നാല് വരെ കേരളത്തില്‍

Published : Oct 30, 2018, 03:20 PM IST
മദനി മാതാവിനെ കണ്ടു; നവംബര്‍ നാല് വരെ കേരളത്തില്‍

Synopsis

കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാന്ന് മദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ കർശന സുരക്ഷയിലാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്.  

കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി അസുഖബാധിതനായ മാതാവിനെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രയിൽ എത്തിയാന്ന് മദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ കർശന സുരക്ഷയിലാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്.

അര്‍ബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് മദനിയുടെ മാതാവിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവിനെ കാണാൻ കോടതി മദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിരുന്നു. ഇന്ന് രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മദനിയെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തി. 

മദനിക്ക് പരസ്യ പ്രതികരണത്തിന്  വിലക്കേർപ്പെടുത്തിയ  കോടതി വിധിയിൽ പ്രതിഷേധിച്ച് വാ മൂടിക്കെട്ടിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. പൊലീസിന്റെ കർശന സുരക്ഷയിൽ റോഡ് മാർഗമാണ് മദനി ശാസ്താംകോട്ടയിൽ എത്തിയത്. 

ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ മദനി മാതാവിനെ കണ്ടു. ശേഷം മദനി അൻവാറശ്ശേരിയിലെ വീട്ടിലേക്ക് പോയി. അടുത്ത മാസം നാല് വരെ കേരളത്തിൽ കഴിയാനാണ് കോടതി അനുമതി നൽകിയത്. നാലിന് വിമാന മാർഗം മദനി കർണാടകയിലേക്ക് മടങ്ങും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി