അവന്‍റേത് അവസാന ക്യാമ്പസ് കൊലപാതകമാകണം: അഭിമന്യുവിന്‍റെ അച്ഛന്‍

Web Desk |  
Published : Jul 05, 2018, 09:22 AM ISTUpdated : Oct 02, 2018, 06:41 AM IST
അവന്‍റേത് അവസാന ക്യാമ്പസ് കൊലപാതകമാകണം: അഭിമന്യുവിന്‍റെ അച്ഛന്‍

Synopsis

ഗൂഡാലോചനയുണ്ടെന്ന് കുടുംബം അഭിമന്യുവിനെ വിളിച്ച് വരുത്തുകയായിരുന്നു കോളേജിലെത്തി അരമണിക്കൂറിനകം കൊല നടന്നു കുറ്റക്കാരെ ഉടൻ പിടികൂടി പരമാവധി ശിക്ഷ നൽകണം അഭിമന്യുവിന്‍റെ അവസാന ക്യാന്പസ് കൊലപാതകമാകണം

തൊടുപുഴ: അഭിമന്യുവിന്‍റെ കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടെന്ന് കുടുംബം. കൊലപാതകം ആസൂത്രിതമാണ്. വട്ടവടയിൽ നിന്ന് കോളേജിലേക്ക് അഭിമന്യുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മകന്‍റേത് അവസാന ക്യാന്പസ് കൊലപാതകമാകണമെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അച്ഛൻ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിവൈഎഫ്ഐയുടെ മേഖല സമ്മേളനത്തിനായാണ് അഭിമന്യു നാട്ടിലെത്തിയത്. രാവിലെ കോളേജിലെത്തുന്ന വിധം വട്ടവടയിൽ നിന്ന് രാത്രി മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ രാത്രി തന്നെ കോളേജിലെത്തുന്നതിനായി ആരൊക്കെയോ ഫോണിലൂടെ സമ്മർദ്ദം ചെലുത്തി. തുടർന്ന് വട്ടവടയിൽ നിന്ന് പച്ചക്കറി വണ്ടിയിൽ കയറിയാണ് അഭിമന്യു മഹരാജാസിലേക്ക് പോയത്. കോളേജിലെത്തി അരമണിക്കൂറിനകം കൊലപാതകം നടന്നത് ഗൂഡാലോചന വ്യക്തമാക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കൊലപാതകത്തിൽ പങ്കാളിയായ രണ്ട് കുട്ടികളെ കോളേജിൽ നിന്ന് പുറത്താക്കണം. കുറ്റക്കാരായ 15 പേരെയും ഉടൻ പിടികൂടി ജാമ്യം നൽകാതെ പരമാവധി ശിക്ഷ നൽകണം. അഭിമന്യുവിന്‍റെ വേർപാടിന്‍റെ വേദനയിലും ഇനിയൊരു ക്യാന്പസ് കൊലപാതകം ആവർത്തിക്കരുതെന്ന് മാത്രമാണ് ഈ കുടുംബത്തിന് പറയാനുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്