തിരിച്ചടികള്‍ സമ്മതിച്ച് ഐ.എസ് തലവന്റെ ശബ്ദ സന്ദേശം

By Web TeamFirst Published Aug 23, 2018, 9:04 PM IST
Highlights

സന്ദേശത്തിന്റെ ആധികരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശബ്ദം ബഗ്ദാദിയുടേതിന് സമാനമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അമേരിക്കയില്‍ നിന്നുള്ള പുരോഹിതനെ തുര്‍ക്കിയില്‍ തടവിലാക്കിയത് പോലെ അടുത്തിടെ നടന്ന കാര്യങ്ങളെക്കുറിച്ചും ബഗ്ദാദി പരാമര്‍ശിക്കുന്നുണ്ട്. 

ബെയ്റൂത്ത്: നിരന്തരം തിരിച്ചടികള്‍ നേരിടുന്നുവെന്ന് സമ്മതിച്ച് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം. ഒരു വര്‍ഷത്തിന് ശേഷമാണ് ബാദ്ഗാദിയുടെ സന്ദേശം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഇറാഖിലും സിറിയയിലും നിരന്തരം നേരിടുന്ന തിരിച്ചടികള്‍ക്കിടയിലും അനുയായികള്‍ സ്ഥിരോത്സാഹം കൈവിടരുതെന്ന് ഉപദേശിക്കുന്ന സന്ദേശത്തില്‍ അമേരിക്കക്കും റഷ്യക്കും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

സന്ദേശത്തിന്റെ ആധികരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശബ്ദം ബഗ്ദാദിയുടേതിന് സമാനമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അമേരിക്കയില്‍ നിന്നുള്ള പുരോഹിതനെ തുര്‍ക്കിയില്‍ തടവിലാക്കിയത് പോലെ അടുത്തിടെ നടന്ന കാര്യങ്ങളെക്കുറിച്ചും ബഗ്ദാദി പരാമര്‍ശിക്കുന്നുണ്ട്. സിറിയയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിയെ വധിച്ചുവെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടെങ്കിലും ഇറാഖ് - സിറിയ അതിര്‍ത്തിയില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് അമേരിക്കയുടെ വിശ്വാസം. 

click me!